Latest News

"എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല"; വിദ്യാര്‍ത്ഥിയുടെ കുറിപ്പ് പങ്കിട്ട് അധ്യാപിക; ചേര്‍ത്ത് പിടിക്കണമെന്ന് സോഷ്യല്‍ മീഡിയ

2019-07-05 01:45:06am |

ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അധ്യാപിക. എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി...നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ' എന്ന് കുറിച്ചുകൊണ്ടാണ് അധ്യാപികയായ ബദറുന്നീസ വിദ്യാര്‍ഥി കടലാസില്‍ കുറിച്ച വരികള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

നിരവധി പേരാണ് അധ്യാപികയുടെ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വലുതായി വരുന്ന കുരുന്നുകളുടെ പ്രതിനിധിയാണ് ഈ വിദ്യാര്‍ഥി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

'എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞ് കുറച്ച് കളിച്ച് കുളിച്ച് പഠിക്കും.' - വിദ്യാര്‍ത്ഥി എഴുതിയതായി അധ്യാപിക പറഞ്ഞു.