Latest News

അവിഹിതം തുടരാനുള്ള എളുപ്പത്തിന് കാമുകനുമായി മകളെ വിവാഹത്തിന് നിര്‍ബന്ധിച്ചു, പ്രകോപിപ്പിച്ചത് അനീഷുമായി രാത്രി മുറിയില്‍ കഴിഞ്ഞത് ചോദ്യം ചെയ്തത്, മഞ്ജുഷയുടെ പൈശാചികതയ്ക്കു പിന്നിലെ രഹസ്യങ്ങള്‍

2019-07-06 02:34:15am |

നെടുമങ്ങാട്: നെടുമങ്ങാട് പതിനാറുകാരിയുടെ കൊലപാതകകേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരം പുറത്ത്. അവിഹിതം തുടരാനുള്ള എളുപ്പവഴിയായി കാമുകനുമായി മകളെ വിവാഹത്തിനു നിര്‍ബന്ധിച്ചതാണ് പെട്ടെന്നുള്ള കൊലയ്ക്കു കാരണമായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കേസില്‍ പിടിയിലായ അമ്മയേയും കാമുകനേയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. കാമുകനായ അനീഷുമായി മകള്‍ മീരയെ വിവാഹം കഴിപ്പിച്ചാല്‍ അവിഹിത ബന്ധം തുടരാന്‍ എളുപ്പമാകുമെന്ന ചിന്തയോടെയാണ് ഈ നീക്കം നടത്തിയത്. എന്നാല്‍ അനീഷുമായുള്ള ബന്ധം അപ്പാടെ മീര എതിര്‍ത്തതോടെ വീട്ടില്‍ വഴക്കുണ്ടാകുകയും അത് അരുംകൊലയിലേക്ക് നയിക്കുകയുമായിരുന്നു.

കഴിഞ്ഞ 10-ാം തിയതി രാത്രി അനീഷ് വീട്ടിലെത്തുകയും മഞ്ജുഷയുമായി മുറിയില്‍ കഴിഞ്ഞതും മീര ചോദ്യം ചെയ്തത് മഞ്ജുഷയെ പ്രകോപിപ്പിച്ചു. ഇതിനിടെ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു ഇതോടെ കുട്ടിയുടെ ബോധം പോയി. മരിച്ചെന്ന് കരുതി ബൈക്കില്‍ ഇരുവരുടെയും നടുവിലിരുത്തി. അനീഷിന്റെ വീടിനു സമീപത്തെ പൊട്ടക്കിണറ്റിനു സമീപം എത്തിച്ചു. കിണറ്റിലേക്ക് ഇടാന്‍ നേരം അവളൊന്നു ഞരങ്ങി, ഇതോടെ ദേഹത്തു കല്ലും, ഇഷ്ടിക കക്ഷണങ്ങളും കെട്ടിവച്ച ശേഷം ജീവനോടെ കിണറ്റിലേക്ക് തള്ളി. പതിനാറു വയസുകാരിയായ സ്വന്തം മകളെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ കൊന്നു തള്ളിയത് അമ്മ വിവരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ പോലും കേട്ടു നിന്നത് ഞെട്ടലോടെ.

ഇതോടെ മരണം ഉറപ്പിക്കാനായി ദേഹത്തു കല്ലുകള്‍ കെട്ടിവച്ച് കിണറ്റിലേക്ക് ജീവനോടെ തള്ളുകയായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ മീരയെ കൊല്ലാന്‍ ഉപയോഗിച്ച ഷാളടക്കമുള്ളവയുമായി നാഗര്‍കോവിലിലേക്ക് പോയി. ചെറുമകളെ കാണാനില്ലെന്ന് കാണിച്ച് മഞ്ജുഷയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വരുന്നത്. പോലീസ് ചോദ്യം ചെയ്യലിനോട് യാതൊരു കൂസലുമില്ലാതെയാണ് പ്രതികരിക്കുന്നത്.