Latest News

ഇന്ത്യാ ഈസ് മൈ "കോണ്ട്രി" കുട്ടികളെ അക്ഷരം തെറ്റിച്ച് പഠിപ്പിച്ച് ബി.ജെ.പി നേതാവ് ജയപ്രദ-വിഡിയോ

2019-07-08 01:41:29am |

ലക്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായ രീതിയില്‍ വാക്കുകള്‍ പഠിപ്പിച്ച് കൊടുക്കുന്ന ബി.ജെ.പി നേതാവും മുന്‍ നടിയുമായ ജയപ്രദയുടെ വിഡിയോ പുറത്ത്. ജൂലൈ 1ന് ഉത്തര്‍പ്രദേശിലെ രാംപൂരിലുള്ള ഒരു സ്‌കൂളിലാണ് ജയപ്രദയെത്തിയത്. സ്‌കൂളിടെ അടിസ്ഥാന സൗകര്യങ്ങളും പഠന നിലവാരവും വിലയിരുത്താനായിരുന്നു ബി.ജെ.പി നേതാവ് എത്തിയിരുന്നത്. എന്നാല്‍ ജയപ്രദയുടെ സ്‌കൂള്‍ സന്ദര്‍ശനം കുട്ടികള്‍ക്ക് വേണ്ട രീതിയില്‍ പ്രയോജനം ചെയ്തില്ല എന്നാണ് വിഡിയോ തെളിയിക്കുന്നത്.

ഹിന്ദി ടെലിവിഷന്‍ ചാനലായ എബിപി ന്യൂസ് പുറത്തുവിട്ട വിഡിയോയില്‍ സ്‌കൂള്‍ കുട്ടികളോടൊത്ത് സംവദിക്കുന്ന ജയപ്രദയെ കാണാന്‍ സാധിക്കും. ' ഇന്ത്യ എന്റെ രാജ്യമാണ് (India is my country) എന്നാണ് ജയപ്രദ ബോര്‍ഡില്‍ എഴുതുന്നത്. എന്നാല്‍ country എന്ന വാക്കിലെ U എന്ന അക്ഷരെ എഴുതാന്‍ ജയപ്രദ വിട്ടുപോയി. contry എന്നാണ് ജയപ്രദ എഴുതിയിരിക്കുന്നത്.

മറ്റ് അധ്യാപകരോ കുട്ടികളോ ഈ തെറ്റ് ചൂണ്ടി കാണിച്ചില്ല. വിദ്യാഭ്യാസ രംഗത്തെ പുരോഗമനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് തുടങ്ങിയ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ജയപ്രദ സ്‌കൂളിലെത്തിയത്. യുപിയിലെ മറ്റ് സ്‌കൂളുകളും സന്ദര്‍ശിച്ചിരുന്നു. മേയ്മാസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച ജയപ്രദ സമാജ്‌വാദി നേതാവ് അസം ഖാനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.