Latest News

ശാലിനിയുടെ മൊഴിക്ക്​ കുമളിയിൽ ബ്രേക്ക്​​; ‘ബോസ്​’ ത്രിശങ്കുവിൽ തന്നെ, എസ്​.പിക്കെതിരായ മൊഴി​ ​െഎ.ജിയോടും ആവർത്തിച്ച്​ SI

2019-07-11 01:54:08am |

തൊ​ടു​പു​ഴ​: പ​ണം​കൈ​മാ​റു​ന്ന​ത്​ ആ​ർ​ക്കെ​ന്ന്​ അ​റി​യാ​തി​രി​ക്കാ​ൻ രാ​ജ്​​കു​മാ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ന്നും ഒ​പ്പം കൊ​ണ്ടു​പോ​യെ​ങ്കി​ലും പ​ല​യി​ട​ത്തും ത​നി​ക്ക്​ വി​ല​ക്കു​ണ്ടാ​യി​രു​ന്നെ​ന്നും ഹ​രി​ത​ചി​ട്ടി ത​ട്ടി​പ്പു​കേ​സി​ലെ ര​ണ്ടാം​പ്ര​തി​യും സ്ഥാ​പ​ന​ത്തി​​െൻറ എം.​ഡി​യു​മാ​യ ശാ​ലി​നി. കൈ​മാ​റാ​ൻ കൊ​ണ്ടു​പോ​കു​ന്ന തു​ക ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ അ​തേ​പ​ടി കു​മാ​റി​​െൻറ കൈ​വ​ശം പി​ന്നീ​ട്​ ക​ണ്ടി​രു​ന്നു​വെ​ന്ന​ത​ട​ക്കം ദു​രൂ​ഹ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന മൊ​ഴി​ക​ളും ഇ​വ​രി​ൽ​നി​ന്ന്​ ക്രൈം​ബ്രാ​ഞ്ചി​ന്​ ല​ഭി​ച്ച​താ​യാ​ണ്​ സൂ​ച​ന. ക​സ്​​റ്റ​ഡി​യി​ൽ മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന്​ ഒ​ന്നാം​പ്ര​തി രാ​ജ്​​കു​മാ​ർ ജ​യി​ലി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ ശാ​ലി​നി​യെ ചോ​ദ്യം​ചെ​യ്​​ത​ത്. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ശാ​ലി​നി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ആ​റു​ദി​വ​സം കാ​ണാ​താ​യി​രു​ന്നു. നേ​ര​ത്തേ ന​ൽ​കി​യ മൊ​ഴി​യു​ടെ തു​ട​ർ​ച്ച​യാ​യാ​യാ​ണ്​ ​െചാ​വ്വാ​ഴ്​​ച​യും ബു​ധ​നാ​ഴ്​​ച​യു​മാ​യി നെ​ടു​ങ്ക​ണ്ടം റെ​സ്​​റ്റ്​ ഹൗ​സി​ൽ​വെ​ച്ച്​ എ​ടു​ത്ത​ത്.  

കു​മ​ളി​യി​ലാ​ണ്​ ഓ​രോ ദി​വ​സ​ത്തെ​യും ക​ല​ക്​​ഷ​ൻ കൈ​മാ​റി​യി​രു​ന്ന​തെ​ന്നും ഇ​വി​ടെ എ​ത്തി​യാ​ൽ കാ​റി​​െൻറ ഡ്രൈ​വ​ർ അ​ജി​യെ​യും ത​ന്നെ​യും മാ​റ്റി​നി​ർ​ത്തി​ കു​റ​ച്ച​ക​ലെ​ ത​നി​യെ പോ​യി തി​രി​കെ​വ​രി​ക​യാ​ണ്​ രാ​ജ്​​കു​മാ​ർ ചെ​യ്​​തി​രു​ന്ന​തെ​ന്നും ശാ​ലി​നി പ​റ​യു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ താ​ൻ​മാ​ത്രം അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന്​ താ​ക്കീ​ത്​ ചെ​യ്​​തി​രു​ന്നെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, കു​മ​ളി​യി​ൽ ശാ​ലി​നി​യും രാ​ജ്കു​മാ​റും അ​ട​ക്കം ത​ങ്ങി​യി​രു​ന്ന​തി​​െൻറ ലോ​ഡ്​​ജ്​ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. രാ​ജ്​​കു​മാ​ർ പ​ണം കൈ​മാ​റി​യി​രു​ന്നെ​ന്ന്​ പ​റ​യു​ന്ന അ​ഭി​ഭാ​ഷ​ക​ൻ നാ​സ​റി​നെ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ശാ​ലി​നി. അ​യാ​ളെ​ക്കു​റി​ച്ച്​ ത​നി​ക്കൊ​ന്നു​മ​റി​യി​ല്ല. നാ​സ​ർ എ​ന്നു പ​രി​ച​യ​െ​പ്പ​ടു​ത്തി അ​ജ്ഞാ​ത​നാ​യി​നി​ന്ന ‘ബോ​സ്’​ ഇ​ല്ലെ​ന്ന സം​ശ​യം ശാ​ലി​നി ത​ന്നെ ​ക്രൈം​ബ്രാ​ഞ്ച്​ മു​മ്പാ​കെ പ്ര​ക​ടി​പ്പി​ച്ച​താ​യും അ​റി​യു​ന്നു. ഇ​തി​ൽ സ​ത്യ​മു​ണ്ടോ​യെ​ന്നാ​ണ്​ ക​ണ്ടെ​ത്തേ​ണ്ട​ത്. അ​ത​ല്ല പ​ണം കൊ​ണ്ടു​പോ​യ​വ​ർ ശാ​ലി​നി​യെ സ്വാ​ധീ​നി​ച്ച്​ മൊ​ഴി ഇ​ങ്ങ​നെ പ​റ​യി​ച്ച​താ​ണോ​യെ​ന്നും ക​ണ്ടെ​ത്ത​ണം. കു​മ​ളി​ക്ക​പ്പു​റം പോ​കാ​ത്ത ശാ​ലി​നി​യു​ടെ മൊ​ഴി​യും കു​മ​ളി​യി​ൽ ത​ന്നെ പ​ണം കൈ​മാ​റ്റം ന​ട​ന്നി​രു​ന്നെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത​തും ബോ​സി​ലേ​ക്ക്​ എ​ത്തു​ന്ന​തി​ന്​ ത​ട​സ്സ​മാ​ണ്. അ​തേ​സ​മ​യം, മൊ​ഴി​യി​െ​ല ചി​ല സൂ​ച​ന​ക​ൾ നാ​സ​ർ എ​ന്ന ബോ​സി​ലേ​ക്ക്​ എ​ത്താ​നോ അ​ത​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​രാ​ളി​ല്ലെ​ന്ന്​ തെ​ളി​യി​ക്കാ​നോ തു​ണ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ൽ​കി. 

അ​തേ​സ​മ​യം, കു​മാ​റി​​െൻറ​യോ കു​മാ​റി​​െൻറ അ​മ്മ​യു​​ടെ​യോ പേ​രി​ൽ മൂ​ല​മ​റ്റ​ത്തെ​യോ ഏ​റ്റു​മാ​നൂ​രി​ലേ​യെ ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ൽ ഒ​രു​കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​​െൻറ പാ​സ്​​ബു​ക്ക്​ താ​ൻ ക​ണ്ടി​രു​ന്നു​വെ​ന്ന്​ ശാ​ലി​നി മൊ​ഴി​ന​ൽ​കി. ​രാ​ജ്​​കു​മാ​ർ മൂ​ല​മ​റ്റ​ത്തു​വെ​ച്ച്​ ഒ​രു ക​ട​യി​ൽ ക​യ​റി​യ​പ്പോ​ൾ ത​ന്നെ ഏ​ൽ​പി​ച്ച ബാ​ഗി​ൽ പ​ര​തി​യ​പ്പോ​ൾ ല​ഭി​ച്ച നാ​ല്​ പാ​സ്​​ബു​ക്കു​ക​ളി​ൽ ഒ​രെ​ണ്ണം പെ​​ട്ടെ​ന്ന്​ നോ​ക്കാ​നാ​യെ​ന്നും ഇ​തി​ൽ ഒ​രു​കോ​ടി​യു​ടെ അ​ക്കൗ​ണ്ട്​ ബാ​ല​ൻ​സ്​ ഉ​ണ്ടാ​യി​രു​ന്നെ​ന്നു​മാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ. 

എസ്​.പിക്കെതിരായ മൊഴി​ ​െഎ.ജിയോടും ആവർത്തിച്ച്​ എസ്​.​െഎ

തൊ​ടു​പു​ഴ: ക​സ്​​റ്റ​ഡി മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ റി​മാ​ൻ​ഡ്​ പ്ര​തി രാ​ജ്​​കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ലെ ഒ​ന്നാം​പ്ര​തി നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ കെ.​എ. സാ​ബു​വി​നെ ക്രൈം​ബ്രാ​ഞ്ച്​ കൊ​ച്ചി റേ​ഞ്ച്​ ഐ.​ജി ഗോ​പേ​ഷ്​ അ​ഗ​ർ​വാ​ൾ നേ​രി​ട്ട്​ ചോ​ദ്യം​ചെ​യ്​​തു. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എ​സ്.​ഐ​െ​യ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​യി​രു​ന്നു ഇ​ത്. കേ​സി​ൽ ര​ക്ഷ​പ്പെ​ടാ​ൻ​ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന വ​കു​പ്പു​കൂ​ടി ചു​മ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി​രു​ന്നു ഇ​തെ​ന്നാ​ണ്​ സൂ​ച​ന. അ​ന​ധി​കൃ​ത​മാ​യി ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ചി​ല്ലെ​ന്നും മ​ർ​ദ​ന​മു​ണ്ടാ​യി​ല്ലെ​ന്നും തെ​ളി​യി​ക്കാ​ൻ പി​റ്റേ​ന്ന്​ ത​ന്നെ സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​​ട്ടെ​ന്ന്​ രേ​ഖ​യു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്​ ക്രൈം​ബ്രാ​ഞ്ച്​ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ചോ​ദ്യം​ചെ​യ്​​ത​തി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​മാ​ണ്​ എ​സ്.​ഐ​യെ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. രാ​ജ്​​കു​മാ​റി​ന്​ മ​ർ​ദ​ന​മേ​റ്റ ജൂ​ൺ 12 മു​ത​ൽ 16വ​രെ സ്​​റ്റേ​ഷ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രി​ൽ ചി​ല​രു​ടെ മൊ​ഴി​യി​ലും എ​സ്.​ഐ​യു​ടെ മൊ​ഴി​യി​ലും വൈ​രു​ധ്യ​മു​ണ്ടാ​യി​രു​ന്നു. 

പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ചി​ല​രു​ടെ അ​റ​സ്​​റ്റ്​ ന​ട​പ​ടി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നും എ​സ്.​ഐ​യെ ചോ​ദ്യം െച​യ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ്​ വി​വ​രം. എ​സ്.​പി അ​ട​ക്കം മേ​ലു​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ​എ​സ്.​ഐ ന​ൽ​കി​യ മൊ​ഴി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​വും വേ​ണ്ടി​യി​രു​ന്നു. 

എ​സ്.​പി അ​റി​ഞ്ഞാ​ണ്​ രാ​ജ്​​കു​മാ​റി​നെ അ​ന​ധി​കൃ​ത ക​സ്​​റ്റ​ഡി​യി​ൽ​വെ​ച്ച​തെ​ന്ന മൊ​ഴി ബു​ധ​നാ​ഴ്​​ച ഐ.​ജി മു​​മ്പാ​കെ​യും എ​സ്.​ഐ ആ​വ​ർ​ത്തി​ച്ചു. പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദ്യ ദി​വ​സം വാ​ട്‌​സ്​​ആ​പ്പി​ലൂ​ടെ കു​മാ​റി​​െൻറ ചി​ത്ര​വും കേ​സ് വി​വ​ര​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് കൈ​മാ​റി​യി​രു​ന്നു. ക​സ്​​റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ച നാ​ലു​ദി​വ​സ​വും പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു. ഹൈ​റേ​ഞ്ചി​ലെ മു​തി​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​​െൻറ ഓ​ഫി​സി​ലും രാ​ജ്കു​മാ​റി​നെ എ​ത്തി​ച്ച​താ​യി മൊ​ഴി​യു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന.

 എ​സ്.​ഐ ആ​ദ്യ മൊ​ഴി​ക​ളി​ല്‍ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​യി​േ​​ല​ക്ക്​ നീ​ളും. തെ​ളി​വ്​ ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്ത​ൽ​ ഉ​ണ്ടാ​യേ​ക്കും. ഇ​തി​ൽ ഒ​രു​വ​നി​ത പൊ​ലീ​സു​കാ​രി​യ​ട​ക്കം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. ര​ണ്ടാം​പ്ര​തി ശാ​ലി​നി​യെ മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന മൊ​ഴി​യി​ലാ​കു​​മി​ത്. ക​സ്​​റ്റ​ഡി സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ എ​സ്.​െ​എ സാ​ബു​വി​നെ പീ​രു​മേ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വീ​ണ്ടും റി​മാ​ന്‍ഡ് ചെ​യ്തു.