Latest News

കാണാതായ യുവതിയെ സൈനിക​െൻറ വീടിന്​ സമീപം കൊന്ന്​ കുഴിച്ചുമൂടിയ നിലയിൽ; അ​ഖി​ലേ​ഷ്​ നായരുമാ​യി രാ​ഖി ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​

2019-07-25 02:11:43am |

വെ​ള്ള​റ​ട: കാ​ണാ​താ​യ യു​വ​തി​യെ സൈ​നി​ക​​െൻറ വീ​ടി​ന​രി​കി​ല്‍ കൊ​ല​പ്പെ​ടു​​ത്തി കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​പു​റം പു​ത്ത​ന്‍ക​ട ജോ​യി ഭ​വ​നി​ല്‍ രാ​ജ​യ്യ​ന്‍ നാ​ടാ​രു​ടെ മ​ക​ള്‍ രാ​ഖി ​േമാ​ളു​ടെ (25) മൃ​ത​ദേ​ഹ​മാ​ണ്​ ​ൈസ​നി​ക​നാ​യ അ​മ്പൂ​രി ത​ട്ടാം​മു​ക്കി​ല്‍ അ​ഖി​ലേ​ഷ് നാ​യ​രു​ടെ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ട്ടു​വ​ള​പ്പി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ സൈ​നി​ക​​െൻറ സു​ഹൃ​ത്തും സ​മീ​പ​വാ​സി​യു​മാ​യ ആ​ദ​ർ​ശി​നെ​ (29) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 
ക​ഴി​ഞ്ഞ മാ​സം 21 മു​ത​ല്‍ രാ​ഖി​യെ കാ​ണാ​നി​ല്ലെ​ന്ന്​ വീ​ട്ടു​കാ​ർ പൂ​വാ​ര്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച അ​േ​ന്വ​ഷ​ണ​ത്തി​ലാ​ണ്​ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. അ​ഖി​ലേ​ഷ്​ നായരുമാ​യി രാ​ഖി ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വ​ത്രെ. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ചാ​ന​ലി​ലെ കോ​ള്‍ സ​െൻറ​റി​ല്‍ ജോ​ലി ചെ​യ്​​തി​രു​ന്ന രാ​ഖി​യെ ഒ​ഴി​വാ​ക്കി മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് അ​ഖി​ലേ​ഷ്​ ശ്ര​മി​ച്ചു. 

ഇ​തി​നെ​തി​രെ രാ​ഖി രം​ഗ​ത്തു​വ​ന്നു. യു​വ​തി വ​ഴ​ങ്ങാ​ത്ത​തി​നാ​ല്‍ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി ഉ​പ്പു ചേ​ര്‍ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​​െൻറ പി​ന്‍ക​ഴു​ത്തി​ല്‍ ആ​ഴ​മേ​റി​യ മു​റി​വു​ണ്ടാ​യി​രു​ന്നു. ഈ ​മു​റി​വാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. രാ​ഖി​യെ കൊ​ല​പ്പെ​ടു​ത്താ​നും കു​ഴി​ച്ചി​ടാ​നും അ​ഖി​ലേഷിനെ സ​ഹാ​യി​ച്ച​തി​നാ​ണ്​ ആ​ദ​ര്‍ശി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.  
ഒ​ളി​വി​ൽ​പോ​യ അ​ഖി​ലേ​ഷി​നും പി​താ​വി​നും വേ​ണ്ടി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. നെ​യ്യാ​റ്റി​ന്‍ക​ര ഡി​വൈ.​എ​സ്.​പി അ​നി​ല്‍കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. 

അ​ഖി​ലേ​ഷു​മാ​യി രാ​ഖി ​േഫാ​ണി​ൽ സം​സാ​രി​ച്ച​തി​​െൻറ വി​വ​ര​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ക​ൾ​ക്ക്​ ശേ​ഷ​​മേ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച്​ കൂ​ടു​​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. രാ​ഖി​യു​ടെ പി​താ​വ് മോ​ഹ​ന​ന്‍ എ​ന്ന രാ​ജ​യ്യ​ന്‍നാ​ടാ​ര്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​ണ്. മാ​താ​വ്​: പ​രേ​ത​യാ​യ സി​ൽ​വി. സ​ഹോ​ദ​ര​ന്‍: ജോ​യി. ഇ​ന്‍ക്വ​സ്​​റ്റ് ന​ട​പ​ടി​ക​ള്‍ക്ക് സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍മാ​രാ​യ ബി​ജു, രാ​ജീ​വ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ്​ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വ​ൻ ജ​നാ​വ​ലി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ‍