സംഘ്​പരിവാർ എതിർപ്പ്​; ‘ആ​ന​കേ​റാ​മ​ല ആ​ടു​കേ​റാ​മ​ല ആ​യി​രം കാ​ന്താ​രി പൂ​ത്തി​റ​ങ്ങി’ കോളജ്​ മാഗസിൻ പിൻവലിച്ചു!

2019-07-26 02:26:40am |

കോ​ത​മം​ഗ​ലം: സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന്​ കോ​ത​മം​ഗ​ലം എം.​എ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പു​റ​ത്തി​റ​ക്കി​യ മാ​ഗ​സി​ൻ പി​ൻ​വ​ലി​ച്ചു. ‘ആ​ന​കേ​റാ​മ​ല ആ​ടു​കേ​റാ​മ​ല ആ​യി​രം കാ​ന്താ​രി പൂ​ത്തി​റ​ങ്ങി’ എ​ന്ന മാ​ഗ​സി​നി​ലെ ചി​ല ലേ​ഖ​ന​ങ്ങ​ൾ ഹൈ​ന്ദ​വ വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തേ​തു​ട​ർ​ന്നാ​ണ്​​ മാ​ഗ​സി​ൻ പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. മാ​ത്യു വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​ത്. മാ​ഗ​സി​നി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ കോ​ള​ജി​​​​െൻറ ആ​ശ​യ​ങ്ങ​ൾ​ക്കും കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും നി​ര​ക്കാ​ത്ത​തി​നാ​ലാ​ണ്​ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.