മുഖ്യമന്ത്രിക്കസേരയിൽ നാലാം ഊഴം; ഭൂരിപക്ഷം തെളിയിച്ചാലും വെല്ലുവിളിക​േളറെ, 13 കൊല്ലത്തിനിടെ ആറാം തവണ വിശ്വാസ വോട്ടെടുപ്പ്

2019-07-27 02:11:48am |

ബംഗളൂരു: കർണാടക ബി.ജെ.പിയിലെ രാഷ്​​ട്രീയ ചാണക്യനായ ബി.എസ്. യെദിയൂരപ്പ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറുമ്പോൾ ബാക്കിയാകുന്നത്​ സർക്കാറി​െൻറ ആയുസ്സ്​ എത്രനാളാകുമെന്ന ആശങ്ക. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് മറികടന്നാലും നേരിയ ഭൂരിപക്ഷത്തി​െൻറ ബലത്തിലുള്ള സർക്കാറിനെ നയിക്കൽ വെല്ലുവിളിയാകും. മൂന്നുപേരെ സ്പീക്കർ അയോഗ്യരാക്കിയതോടെ നടപടി ഭയന്ന് മറ്റു വിമതർ രാജി പിൻവലിക്കാൻ വിദൂര സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിശ്വാസ വോട്ടെടുപ്പ് നേടാനാകില്ല. എന്നാൽ, നിലവിൽ വിമതരുടെ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാൽ ഇവർ വോട്ടെടുപ്പിൽനിന്നും വിട്ടുനിൽക്കുന്നതോടെ യെദിയൂരപ്പക്ക് ഭൂരിപക്ഷം നേടാനാകും. കഴിഞ്ഞ 13 കൊല്ലത്തിനിടെ ആറാം തവണ വിശ്വാസ വോട്ടെടുപ്പ് തേടുന്ന യെദിയൂരപ്പക്ക്​ ഇത്തവണ കടുപ്പമേറും. 

2007 നവംബറിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യം തകർന്നതോടെയാണ് യെദിയൂരപ്പയുടെ ആദ്യ വിശ്വാസ വോട്ടെടുപ്പ്. പരാജയപ്പെട്ടതോടെ ഏഴുദിവസം മാത്രം ആയുസ്സുള്ള ഭരണത്തിന് അന്ത്യം. 2008 ജൂണിൽ ‘ഒാപറേഷൻ താമര’യിലൂടെ എം.എൽ.എമാരെ ചാക്കിലാക്കി യെദിയൂരപ്പ വിശ്വാസവോ​െട്ടടുപ്പ്​ മറികടന്നു. തുടർന്ന് 2010ൽ ബി.ജെ.പി സർക്കാറിലെ 18 പേർ പിന്തുണ പിൻവലിച്ചു. ഇടക്കാല സ്​പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ 16 എം.എൽ.എമാരെ അയോഗ്യരാക്കി കേവല ഭൂരിപക്ഷം മറികടക്കാൻ യെദിയൂരപ്പക്ക്​ വഴിയൊരുക്കി. പിന്നീട് എം.എൽ.എമാരെ അയോഗ്യരാക്കിയത്​ തടഞ്ഞ ഹൈകോടതി ഉത്തരവിനുശേഷം വീണ്ടും വിശ്വാസ​വോ​െട്ടടുപ്പിൽ വിജയം. ഏറ്റവും ഒടുവിൽ 2018 മേയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ യെദിയൂരപ്പ, ജെ.ഡി.എസ്^കോൺഗ്രസ്​ സഖ്യത്തിനെതിരെ വിശ്വാസ​േവാ​െട്ടടുപ്പിൽ പരാജയപ്പെട്ടു. 

ക്ലർക്കായി കിട്ടിയ സർക്കാർ ​േജാലി ഉപേക്ഷിച്ച്​ രാഷ്​ട്രീയത്തിലിറങ്ങി മുഖ്യമന്ത്രിപദത്തിലേറിയതാണ്​ ഭൂകനക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്​. യെദിയൂരപ്പയുടെ ചരിത്രം. കേന്ദ്ര^സംസ്​​ഥാന സർക്കാറുകളുടെ ഒൗ​േദ്യാഗിക സ്​ഥാനങ്ങളിൽനിന്ന്​ പാർട്ടി പ്രവർത്തകർ വിരമി​ക്കേണ്ട പ്രായം 75 ആയി ബി.ജെ.പി നിജപ്പെടുത്തിയിരുന്നു. എന്നാൽ, കർണാടക ബി.ജെ.പിയുടെ ശക്തനായ ലിംഗായത്ത് നേതാവായ 76കാരനായ യെദിയൂരപ്പക്ക്​ ഇളവുനൽകി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുകയായിരുന്നു. ശിക്കാരിപുര കോൺഗ്രസിൽനിന്ന്​ കൈയടക്കിയാണ്​ യെദിയൂരപ്പയുടെ ആദ്യ നിയമസഭ പ്രവേശനം. പിന്നീട്​ ഏഴുതവണ ​പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഒരു തവണ തോറ്റു. അടിയന്തരാവസ്ഥക്കാലത്ത്​ ബെള്ളാരിയിലും ശിവമൊഗ്ഗയിലുമായി ജയിലിൽ കഴിഞ്ഞ യെദിയൂരപ്പ പിന്നെ ജയിലിലെത്തുന്നത്​ 2011ൽ അഴിമതിക്കേസിൽ കുടുങ്ങിയതോടെയാണ്​. പിന്നാലെ പാർട്ടിയോട്​ പിണങ്ങി കെ.ജെ.പിയുണ്ടാക്കി ജനവിധി തേടി ബി.ജെ.പിയെ ഞെട്ടിച്ചു. പിണക്കംമാറി തിരിച്ചെത്തിയപ്പോൾ 2014ൽ എം.പിയും 2016ൽ പാർട്ടി സംസ്​ഥാന അധ്യക്ഷനുമായി.