അമ്പൂരി കൊലപാതകം: രാഖിമോളും അഖിലും വിവാഹിതർ; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

2019-07-27 02:13:40am |

തിരുവനന്തപുരം: പൂ​വാ​ർ സ്വ​ദേ​ശി​നി രാ​ഖി​മോ​ളെ (30) കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ ലഭിച്ചു. കേസിലെ മുഖ്യപ്രതി അഖിൽ യുവതിയെ വിവാഹം ചെയ്തിരുന്നതായും ജൂൺ 21ന് രാഖി മോൾ നെയ്യാറ്റിൻകരയിൽ എത്തിയതായുമുള്ള തെളിവുകളാണ് ലഭിച്ചത്. മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡൽഹിയിലേക്ക് തിരിച്ചിരിക്കുകയാണ്. 

അഖിൽ രാഖി മോളെ വിവാഹം ചെയ്തതായി കേസിലെ മറ്റൊരു പ്രതിയായ ആദർശിന്‍റെ റിമാൻഡ് റിപോർട്ടിലാണ് വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെ അഖിലിന്‍റെ  മറ്റൊരു വിവാഹത്തിനുള്ള  ശ്രമം രാഖി തടഞ്ഞതാണ് കൊലപാതക കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട രാഖിമോളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് താലിമാല ലഭിക്കുകയും ചെയ്തിരുന്നു. 

സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ്​സ്​റ്റാൻഡ്​ പരിസരത്തുകൂടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. എറണാകുളത്തേക്കെന്ന്​ പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ എത്തിയതി​​​െൻറ ദൃശ്യങ്ങളാണിതെന്ന്​ പൊലീസ് സ്ഥിരീകരിച്ചു. ഇവിടെനിന്നും അഖിൽ രാഖിയെ കൂട്ടിക്കൊണ്ട്​ പോയെന്നാണ്​ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്​. 

ദൃശ്യങ്ങളിലുള്ളത്​ മകൾ രാഖി തന്നെയാണെന്നും ജൂൺ 21ന് രാവിലെ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്നും പിതാവും സ്ഥിരീകരിച്ചിട്ടുണ്ട്​. എറണാകുളത്ത്​ കോൾസ​​െൻറർ ജീവനക്കാരിയായിരുന്ന യുവതി അവിടേക്ക് പോകുന്നെന്ന്​​ പറഞ്ഞാണ്​ വീട്ടിൽനിന്ന്​ ഇറങ്ങിയത്​. തുടർന്ന്,​ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ്​ രാഖിയെ കാൺമാനില്ലെന്ന്​ കാണിച്ച്​ പിതാവ്​ പൊലീസിൽ പരാതി നൽകിയത്​. പൂവാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്പൂരിയിലെ അഖിലി‍​​െൻറ വീടിനോട് ചേര്‍ന്ന പറമ്പിൽനിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. 

ഫോൺ കോളുകൾ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ പ്രതികളെക്കുറിച്ച്​ വ്യക്തമായ സൂചന ലഭിച്ചതും ഒരാൾ അറസ്​റ്റിലായതും. കൊലപാതകത്തിന്​ ശേഷം രാഖിയുടെ സിംകാർഡ്​ മറ്റൊരു ഫോണിലിട്ട്​ പ്രതികൾ രാഖി കൊല്ലം സ്വദേശിയായ ഒരു യുവാവിനൊപ്പം പോയെന്ന്​ വ്യാജസന്ദേശവും നൽകി. ഇൗ ഫോൺ സംബന്ധിച്ച അന്വേഷണവും പൊലീസ്​ നടത്തി. ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ്​ അന്വേഷിക്കുന്നത്​ അറിഞ്ഞാണ്​ മുഖ്യപ്രതിയും സഹോദരനും ഒളിവിൽ പോയതെന്നാണ്​ പൊലീസ്​ പറയുന്നത്​. ഒരു മൊബൈൽഫോണി​​​െൻറ അവശിഷ്​ടങ്ങൾ അഖിലി​​​െൻറ വീടിന്​ സമീപത്തെ പുരയിടത്തിൽനിന്ന്​ കണ്ടെത്തിയിട്ടുണ്ട്​. 

അഖിലിനെ തേടി​ പൊലീസ്​ ഡൽഹിയിലേക്ക്​ പോയിട്ടുണ്ട്​​. ജൂൺ 27ന്​ തിരുവനന്തപുരത്തു​നിന്ന്​ ഡൽഹിക്ക്​ പോയെന്ന്​ പറയുന്ന അഖിൽ ആർ. നായർ തിരികെ സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്നാണ്​ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്​. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചത്​. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ പിതാവിനോട്​ ഫോണിൽ സംസാരിച്ചത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. 


യുവതിയെ കൊലപ്പെടുത്തിയത്​ കാറിൽ​െവച്ചെന്ന്​ പൊലീസ്​
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയത്​ കാറിൽ​െവ​ച്ച്​ ഷാളോ കയറോ കഴുത്തിൽ മുറുക്കിയാണെന്ന നിഗമനത്തിൽ പൊലീസ്​. മൃതദേഹം മറവുചെയ്യാനുള്ള കുഴി നേര​േത്ത തയാറാക്കിയശേഷം രാഖിയെ കാറിൽ കൊണ്ടുവന്ന്​ സംഭവസ്ഥലത്തിനടുത്തു​​െവച്ച്​ കൊലപ്പെടുത്തുകയായിരു​െന്നന്നാണ്​ പൊലീസ്​ പറയുന്നത്​. ഷാളോ‍ കയറോ പോലുള്ള വസ്തുവാണ്​ കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണ്​ പോസ്​റ്റ്േമാർട്ടം നടത്തിയ ഡോക്ടറിൽനിന്ന്​ പൊലീസിന്​ ലഭിച്ച സൂചനയും. ശബ്​ദം പുറത്തുകേൾക്കാതിരിക്കാൻ കൊല​പ്പെടുത്തു​േമ്പാൾ കാറി​​​െൻറ  എൻജിൻ ഇരപ്പി​െച്ചന്നും​ പൊലീസ് പറഞ്ഞു. 

ഒരുമാസം മുമ്പ്​ കാണാതായ എറണാകുളത്തെ കേബിൾ കമ്പനിയിലെ  ജീവനക്കാരി പൂവാർ പുത്തൻകട ജോയിഭവനിൽ രാജ​​​െൻറ മകൾ രാഖിമോളുടെ(30) മൃതദേഹം അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ അഖിൽ ആർ. നായരുടെ(27) വീടിനോട്​ ചേർന്ന റബർ പുരയിടത്തിലാണ്​ കഴിഞ്ഞദിവസം കണ്ടെത്തിയത്​. അഖിലി​​​െൻറ സുഹൃത്തായ ആദർശിനെ ചോദ്യംചെയ്​തതിലൂടെയാണ്​ ഒരുമാസത്തിന്​ ശേഷം പൊലീസ് മൃതദേഹം കണ്ടെത്തുന്നത്.

അഖിലിനെയും സഹോദരൻ രാഹുലിനെയുമാണ് പ്രതികളായി​  പൊലീസ് സംശയിക്കുന്നത്. ഡൽഹിയിൽ സൈനികനായ അഖിൽ കു​േറക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നു. ഇവർ കഴിഞ്ഞ ഏപ്രിലിൽ വിവാഹം കഴിച്ചതായും പൊലീസ്​ പറയുന്നു. അടുത്തിടെ അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ് രാഖി പെൺകുട്ടിയെ കണ്ട്​ വിവാഹത്തിൽനിന്ന്​ പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്ന​െത്ര. ഇതാണ്​ കൊലക്ക്​ കാരണമായി പൊലീസ് പറയുന്നത്. 

രാഖിയെ കൊന്നിട്ടില്ലെന്ന്​ അഖിൽ 
തിരുവനന്തപുരം: താൻ രാഖിയെ കൊന്നിട്ടില്ലെന്നും  ഒളിവിലല്ലെന്നും കേസിൽ മുഖ്യപ്രതിയെന്ന്​ സംശയിക്കുന്ന സൈനികൻ അഖിലി​​​െൻറ വിശദീകരണം. ലഡാക്കിലെ സൈനികകേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ‍ പൊലീസിന്​ മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെ  അവിടെയെത്തിയ മാധ്യമപ്രവർത്തകനോടാണ്​ അഖിൽ ഇക്കാര്യം സംസാരിച്ചത്.

‘രാഖിയെ ജൂൺ 21ന്​ കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്ത്​ വിട്ടു. എനിക്ക് 25 വയസ്സായി. രാഖിക്ക്  അഞ്ചുവയസ്സ്​ കൂടുതലുണ്ട്. അവൾ പിന്മാറാതെ എ​​​െൻറ പിറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുമു​േമ്പ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്​ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം തനിക്കില്ല. താൻ 27ന് വൈകീട്ട് ഏഴിന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ച്​ ഡൽഹിയിലെത്തി 29ന്​ യൂനിറ്റിൽ റിപ്പോർട്ട് ചെയ്​തെന്നുമാണ്​ അഖിൽ വിശദീകരിച്ചത്​. 

അഖിലി​​െൻറ സഹോദരൻ പിടിയില്‍ 
വെ​ള്ള​റ​ട (തി​രു​വ​ന​ന്ത​പു​രം): പൂ​വാ​ർ പു​ത്ത​ന്‍ക​ട സ്വ​ദേ​ശി​നി രാ​ഖി​യെ കൊ​ന്ന് ഉ​പ്പി​ട്ട് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു പ്ര​തി കൂ​ടി പി​ടി​യി​ൽ. മു​ഖ്യ​പ്ര​തി​യാ​യ സൈ​നി​ക​ന്‍ അ​ഖി​ലി​​െൻറ സ​ഹോ​ദ​ര​ൻ രാ​ഹു​ല്‍ നാ​യ​ര്‍ (27) ആ​ണ്​ പി​ടി​യി​ലാ​യ​ത്. സ​ജീ​വ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ര്‍ത്ത​ക​നാ​ണ് രാ​ഹു​ല്‍ നാ​യ​ര്‍. മൃ​ത​ദേ​ഹം ഉ​പ്പി​ലി​ട്ടു കു​ഴി​ച്ചി​ടു​ന്ന​തി​നും ഇ​യാ​ള്‍ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. 

 രാ​വി​ലെ രാ​ഹു​ലി​​െൻറ പി​താ​വാ​ണ്​ മ​ക​ൻ കേ​സ​ന്വേ​ഷി​ക്കു​ന്ന ഡി​വൈ.​എ​സ്.​പി മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ആ​ദ്യം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സ്​ ഇ​ത്​ സ്ഥി​രീ​ക​രി​ക്കാ​ൻ ആ​ദ്യം ത​യാ​റാ​യി​ല്ല. കേ​സ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​​െൻറ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, വൈ​കീ​േ​ട്ടാ​ടെ ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യെ​ന്ന്​ പൊ​ലീ​സ്​ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ഖി​ലി​​െൻറ കാ​മു​കി​യാ​യി​രു​ന്ന രാ​ഖി​യെ ഒ​ഴി​വാ​ക്കി പു​തി​യ വി​വാ​ഹ​ത്തി​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​താ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണം. മ​റ്റൊ​രു പ്ര​തി​യാ​യ ആ​ദ​ര്‍ശി​നെ ​നേ​​ര​ത്തേ​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

അ​തി​നി​ടെ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ന്‍ ഗൂ​ഢ​ശ്ര​മം ന​ട​ക്കു​ന്ന​താ​യ ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. ല​ഡാ​ക്കി​ലെ സൈ​നി​ക​ത്താ​വ​ള​ത്തി​ല്‍നി​ന്ന് നാ​ട്ടി​ലെ​ത്തി താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന വി​വ​രം പൊ​ലീ​സി​നെ ധ​രി​പ്പി​ക്കു​മെ​ന്ന് ചി​ല​​രെ അ​ഖി​ൽ ഫോ​ണ്‍ വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. മു​ന്‍കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം അ​ഖി​ലേ​ഷ് രാ​ഖി​യെ വി​ളി​ച്ചു​വ​രു​ത്തി നി​ർ​മാ​ണ​ത്തി​രി​ക്കു​ന്ന വീ​ട്ടി​ൽ ​െവ​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​റ​സ്‌​റ്റി​ലാ​യ സ​ഹാ​യി ആ​ദ​ര്‍ശ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.