"സഹിക്കുന്നതിനും പരിധിയുണ്ട്, വേണമെങ്കില്‍ അടിച്ചു തീര്‍ക്കാം"; ബസ് ഡ്രൈവറെയും ജീവനക്കാരെയും വിറപ്പിച്ച് ബോണറ്റിന് മുകളില്‍ കയറി ഇരുന്ന് യുവതിയുടെ പ്രതിഷേധം; ആലപ്പുഴയിലെ സ്വകാര്യ ബസില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

2019-07-28 02:54:00am |

ബസ് ഡ്രൈവറെയും ജീവനക്കാരെയും വിറപ്പിച്ച് ബോണറ്റിന് മുകളില്‍ കയറി ഇരുന്ന് പ്രതിഷേധിക്കുന്ന യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കിറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല എന്ന കാരണത്താലായിരുന്നു യുവതിയുടെ പ്രതിഷേധമെന്നാണ് വിവരം. ആലപ്പുഴയിലെ സ്വകാര്യബസിലാണ് ഡ്രൈവറുടെ ഇടത് വശത്തിരുന്ന യുവതി ഇടക്ക് സ്റ്റിയറിംഗിലും കയറിപ്പിടിക്കുന്നുണ്ട്.

ബസ് തിരിച്ചു വിടാനും യാത്രക്കാരുടെ കാര്യം നോക്കേണ്ടെതില്ലെന്നും യുവതി പറയുന്നുണ്ട്. ഇടയ്ക്ക് പരിധി വിട്ട് അസഭ്യപ്രയോഗങ്ങളും നടത്തുന്നുണ്ട്. പെണ്ണുങ്ങള്‍ക്ക് സഹിക്കുന്നതിനും പരിധിയുണ്ട്, വേണമെങ്കില്‍ അടിച്ചു തീര്‍ക്കാമെന്നും യുവതി പറയുന്നുണ്ട്. ഈ സംസാരത്തിനിടെ ഡ്രൈവറും കണ്ടക്ടറും ഒന്ന് ചൂളിപോകുന്നതായും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം ഈ സംഭവവുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് മാവേലിക്കര പൊലിസ് വ്യക്തമാക്കിയതായാണ് വിവരം. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംഭവത്തെക്കുറിച്ചറിയില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.