Latest News

വൈ​റ്റി​ല മേ​ൽ​പാ​ല നി​ർ​മാ​ണ​ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്​ഥക്ക്​ സസ്​പെൻഷൻ! നടപടി ച​ട്ടം ലംഘിച്ച് റിപ്പോര്‍ട്ട് നല്‍കിയതെന്ന പേരില്‍

2019-07-29 01:36:24am |

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല നി​ർ​മാ​ണ അ​ഴി​മ​തി​ക്കു​പി​ന്നാ​ലെ വൈ​റ്റി​ല മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ലും വീ​ഴ്​​ച​യു​ണ്ടെ​ന്ന റി​​പ്പോ​ർ​ട്ടി​ൽ വി​വാ​ദം ക​ത്തു​ന്നു. നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്​​ച​സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ പൊ​തു​മ​രാ​മ​ത്ത്​ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​വി​ഭാ​ഗം അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ഷൈ​ല​​മോ​ളെ സ​ർ​ക്കാ​ർ സ​സ്​​െ​പ​ൻ​റ്​ ചെ​യ്​​തു. ച​ട്ടം ലം​ഘി​ച്ചാ​ണ്​ റി​േ​പ്പാ​ർ​ട്ട്​ ന​ൽ​കി​യ​തെ​ന്ന്​ കാ​ണി​ച്ചാ​ണ്​ സ​സ്​​പെ​ൻ​ഷ​ൻ. 

വൈ​റ്റി​ല മേ​ൽ​പാ​ല​ത്തി​ൽ അ​ടു​ത്തി​ടെ ന​ട​ത്തി​യ മൂ​ന്ന്​ കോ​ൺ​ക്രീ​റ്റി​ങ്ങി​ന്​​ സി​മ​ൻ​റ്​ ഉ​ൾ​പ്പെ​ടെ മി​ശ്രി​ത​ങ്ങ​ൾ ചേ​ർ​ത്ത​തി​ൽ മ​തി​യാ​യ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം​  ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട്​ ക്വാ​ളി​റ്റി ക​​ൺ​ട്രോ​ൾ വി​ഭാ​ഗം അ​സി. എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ, ​െപാ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ വി​ജി​ല​ൻ​സ്​ ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ൻ​ജി​നി​യ​ർ​ക്ക്​ കൈ​മാ​റി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. 

പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തി​യ ഇ​ട​തു​സ​ർ​ക്കാ​റി​ന്​ ഇ​ത്​ വ​ലി​യ തി​രി​ച്ച​ടി​യാ​യി. വൈ​റ്റി​ല വീ​ണു​കി​ട്ടി​യ​തോ​ടെ കോ​ൺ​ഗ്ര​സ്​ ഇ​ത്​ മു​ത​ലാ​ക്കി സ​ർ​ക്കാ​റി​നെ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ക​യും ചെ​യ്​​തു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വൈ​റ്റി​ല പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ വേ​ദി​യാ​കു​മെ​ന്ന്​ ക​ണ്ടാ​ണ്​ റി​​പ്പോ​ർ​ട്ട്​ ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്​​ഥ​യെ സ​സ്​​പ​െൻറ്​ ചെ​യ്​​ത​തെ​ന്ന വാ​ദ​ങ്ങ​ളും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. 

പാ​ല​ത്തി​​െൻറ ക​രാ​ർ ശ്രീ​ധ​ന്യ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സി​നാ​ണ്. കോ​ൺ​ക്രീ​റ്റ്​ ക്യൂ​റി​ങ് ന​ട​ത്തി​യ​ത്​​ ആ​വ​ശ്യ​ത്തി​ന്​ വെ​ള്ള​മൊ​ഴി​ക്കാ​തെ​യാ​ണെ​ന്ന്​ ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. ഒ​ന്നാം​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തും റി​പ്പോ​ർ​ട്ട്​ ന​ൽ​കേ​ണ്ട​തും പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പും ക​രാ​റു​കാ​രു​മാ​ണ്. ഇത്​  ന​ൽ​കി​യി​ട്ടി​ല്ല. ടെ​ക്ക്​ സ്ലാ​ബ്, പി​യ​ർ ക്യാ​പ്, ഗ​ർ​ഡ​ർ എ​ന്നി​വ​യു​ടെ കോ​ൺ​ക്രീ​റ്റി​ങ്ങി​ലാ​ണ്​ നി​ല​വാ​ര​ക്കു​റ​വുള്ള​ത്. മി​ക്‌​സ് പ്രൊ​പ്പോ​ഷ​നി​ലെ മാ​റ്റ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കേ​ണ്ട​ത് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റാ​ണെ​ന്നി​രി​ക്കെ, കോ​ണ്‍ക്രീ​റ്റ് തു​ട​ങ്ങു​മ്പോ​ഴോ ന​ട​ക്കു​ന്ന സ​മ​യ​ത്തോ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ സാ​ന്നി​ധ്യം ഉ​ള്ള​താ​യി ക്വാ​ളി​റ്റി ചെ​ക്ക​ര്‍ക്ക് ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഈ​ക്കാ​ര്യം സെ​ന്‍ട്ര​ല്‍ സ​ര്‍ക്കി​ള്‍ വൈ​റ്റി​ല സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​റു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ലുണ്ട്​. 

എ​ന്നാ​ൽ, നി​ർ​മാ​ണ​ത്തി​ൽ ത​ക​രാ​റു​ള്ള​താ​യി സ​ർ​ക്കാ​റി​ന്​ റി​േ​പ്പാ​ർ​ട്ട്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​​ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ച​ത്. മാ​ധ്യ​മ​വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്​ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ, ചീ​ഫ്​ മ​രാ​മ​ത്ത്​ വി​ജി​ല​ൻ​സ്​ ഓ​ഫി​സ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.