ജാതിമാറി വിവാഹം കഴിച്ചു വര​െൻറ ബന്ധുക്കളായ എട്ടുപേരെ നഗ്​നരാക്കി കെട്ടിയിട്ട്​ മർദിച്ചു

2019-07-30 01:57:01am |

ചെ​ന്നൈ: ധ​ർ​മ​പു​രി​ക്കു​ സ​മീ​പം വ്യ​ത്യ​സ്​​ത ജാ​തി​യി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ വി​വാ​ഹ​ത്തെ തു​ട​ർ​ന്ന്​ വ​ര​​െൻറ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട എ​ട്ടു​പേ​രെ ന​ഗ്​​ന​രാ​ക്കി മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട്​ വ​ധു​വി​​െൻറ ബ​ന്ധു​ക്ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​തി​​െൻറ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണെ​ങ്കി​ലും പൊ​ലീ​സ്​ ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. മ​ർ​ദ​ന​ത്തി​ന്​ ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. പ്ര​ശ്​​നം വീ​ണ്ടും വ​ഷ​ളാ​യേ​ക്കു​മെ​ന്ന ഭീ​തി​യാ​ണി​തി​ന്​ കാ​ര​ണം.

ധ​ർ​മ​പു​രി പെ​ന്നാ​ക​ര​ത്തെ ‘ന​വി​താ​ർ’ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പി​ക്കാം​പ​ട്ടി ഗ്രാ​മ​ത്തി​ലെ വി​വേ​കും ‘വ​ണ്ണി​യ​ർ’ ജാ​തി​യി​ൽ​പ്പെ​ട്ട ത​ല​പ്പാ​ലം വി​ല്ലേ​ജി​ലെ പ്രി​യ​യു​മാ​ണ്​ ഒ​രു മാ​സം മു​മ്പ്​ ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​യ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ അ​ധ്യ​യ​മാ​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

വ​ണ്ണി​യ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ആ​ക്ര​മ​ണം ഭ​യ​ന്ന്​ വി​വേ​കി​​െൻറ കു​ടും​ബം വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​റി​ത്താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ ക​ണ്ടെ​ത്തി ഗ്രാ​മ​ത്തി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ന​വി​താ​ർ, വ​ണ്ണി​യ​ർ ജാ​തി​ക​ൾ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ന്ന​തെ​ങ്കി​ലും വ​ണ്ണി​യ​രാ​ണ്​ മേ​ഖ​ല​യി​ൽ കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന​ത്​.