കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത്​ ബ​സു​ക​ളി​ൽ സ്​ത്രീകളെ ശല്യപ്പെടുത്തൽ: ത​മി​ഴ്​ ബി​ഗ്​​ബോ​സി​ൽ​ നി​ന്ന്​ ന​ട​നെ പു​റ​ത്താ​ക്കി!

2019-08-07 02:07:47am |

ചെ​ന്നൈ: കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത്​ ബ​സു​ക​ളി​ൽ സ്​​ത്രീ​ക​ളെ ശ​ല്യം ചെ​യ്​​ത​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ന​ട​നെ ത​മി​ഴ്​ ബി​ഗ്​​ബോ​സി​ൽ​ നി​ന്ന്​ പു​റ​ത്താ​ക്കി. ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​​ ബി​ഗ്​​ബോ​സ്​ താ​ര​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​വെ ബ​സു​ക​ളി​ൽ​പോ​ലും സ്​​ത്രീ യാ​ത്ര​ക്കാ​ർ പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ന്ന​താ​യി അ​വ​താ​ര​ക​നാ​യ ക​മ​ൽ​ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇൗ ​സ​മ​യ​ത്താ​ണ്​ ബി​ഗ്​​ബോ​സ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശ​ര​വ​ണ​ൻ എ​ഴു​േ​ന്ന​റ്റു​​നി​ന്ന്​ താ​നും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ബ​സു​ക​ളി​ൽ സ്​​ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തു​കേ​ട്ട്​ സ​ദ​സ്സ്​​ കൈ​യ​ടി​ച്ച്​ ആ​ഹ്ലാ​ദാ​ര​വം ന​ട​ത്തി. ന​ട​​െൻറ പ​രാ​മ​ർ​ശ​ത്തി​ൽ  ക​മ​ൽ​ഹാ​സ​ൻ പ്ര​തി​ക​രി​ച്ചി​ല്ല. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി. 

Check this pic.twitter.com/qYDH7KORlN

— Sindhu (@sindhu0) July 27, 2019

ഇൗ​യി​ടെ  ‘മീ ​ടൂ’ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ​യാ​ണ്​ ട്വി​റ്റ​റി​ൽ ആ​ദ്യം പ്ര​തി​ക​രി​ച്ച​ത്. ജൂ​ലൈ 29ലെ ​എ​പ്പി​സോ​ഡി​ൽ ശ​ര​വ​ണ​ൻ മാ​പ്പ്​ പ​റ​ഞ്ഞു​വെ​ങ്കി​ലും പ്ര​തി​ഷേ​ധം ത​ണു​ത്തി​ല്ല. തി​ങ്ക​ളാ​ഴ്​​ച​ത്തെ എ​പ്പി​സോ​ഡി​ലാ​ണ്​ ശ​ര​വ​ണ​നെ പ​രി​പാ​ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​താ​യി അ​റി​യി​ച്ച​ത്. സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞ ശ​ര​വ​ണ​നെ മാ​പ്പ്​ പ​റ​ഞ്ഞി​ട്ടും ര​ണ്ടാ​ഴ്​​ച​ക്കു​ശേ​ഷം റി​യാ​ലി​റ്റി ഷോ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹാ​ഷ്​​ടാ​ഗു​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.