പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനി​ച്ചുവെന്ന് പരാതി : ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം

2019-08-13 02:06:41am |

കൊച്ചി : പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയില്‍ എറണാകുളം മുളുവകാട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ് ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹേട്ടലില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ ഓം പ്രകാശ് അപമര്യാദയായി പെരുമാറിയെന്നാണ് എറണാകുളം സ്വദേശിയായ യുവതി പോലീസില്‍ നല്‍കിയ പരാതി.

ഇയാളുടെ കുറച്ച് കൂട്ടുകരും ഒപ്പമുണ്ടായിരുന്നു. ഇവരും തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൊഴിയെടുത്തതായും പോലീസ് പറഞ്ഞു. ഗുണ്ടാ നേതാവ് ഓംപ്രകാശിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ ആരോപണവിധേയനായ ഓംപ്രകാശിനെ അന്വേഷണത്തിനൊടുവില്‍ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.