Latest News

മന്ത്രി ട്രാഫിക്​ബ്ലോക്കിൽ കുരുങ്ങി; ​മൂന്ന്പൊലീസുകാർക്ക്​ സസ്​പെൻഷൻ; ഗുരുതര സുരക്ഷ വീഴ്ച ആരോപിച്ചാണ് നടപടി

2019-08-17 03:36:04am |

കൊല്ലം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കിൽപെട്ട സംഭവത്തിൽ മൂന്ന്​ പൊലീസ് ഉദ്യോഗസ്ഥർക്ക്​ സസ്പെൻഷൻ. വ്യാഴാഴ്ച ഉച്ചക്ക് ശൂരനാട് മയ്യത്തുംകരയിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെയും കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കറി​െൻറയും വാഹനങ്ങൾ തിരക്കിൽപെട്ടത്. 

ഗുരുതര സുരക്ഷ വീഴ്ച ആരോപിച്ചാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ശൂരനാട് പൊലീസ് സ്​റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്, റൂറല്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എ.എസ്‌.ഐ നുക്​യുദീന്‍ എന്നിവർക്കെതിരെയാണ് നടപടി. 

പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയും ശൂരനാട്ടെ ദുരിതാശ്വാസ ക്യമ്പുകളിൽ സന്ദര്‍ശനത്തി​െനത്തിയ റൂറൽ പൊലീസ് മേധാവിയും സഞ്ചരിച്ച വാഹനങ്ങൾ വിവാഹ ഓഡിറ്റോറിയത്തിന്​ മുന്നിലെ തിരക്കില്‍ 10 മിനിറ്റാണ് കുടുങ്ങിക്കിടന്നത്. വാഹനം കടന്നുപോകുന്ന കാര്യം മുൻകൂട്ടി അറിയിച്ചിട്ടും സൗകര്യം ഒരുക്കാത്തതിനാലാണ്​ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.