ജോസ്​ വിഭാഗം നേതാക്കളെ കൂട്ടമായി പുറത്താക്കി ജോസഫ്​; അംഗീകരിക്കില്ലെന്ന്​ ജോസ്​ കെ. മാണി വിഭാഗം

2019-08-19 01:58:24am |

കോ​ട്ട​യം: പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ ജോ​സ്​​കെ. മാ​ണി വി​ഭാ​ഗം നേ​താ​ക്ക​ളെ കൂ​ട്ട​മാ​യി പു​റ​ത്താ​ക്കി പി.​ജെ. ജോ​സ​ഫ്. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ം​ഗ​ങ്ങ​ള​ട​ക്കം 22ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി. കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ചെ​യ​ർ​മാ​​െൻറ ചു​മ​ത​ല​യു​ള്ള വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നെ​ന്ന നി​ല​യി​ൽ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ പി.​ജെ. ജോ​സ​ഫി​ന്​ അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​െൻറ വാ​ദം. ഇ​തി​നു പി​ന്നാ​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​വും ജോ​സ​ഫ്​ വി​ളി​ച്ചു. ചൊ​വ്വാ​ഴ്​​ച ​െകാ​ച്ചി​യി​ൽ യോ​ഗം ചേ​രാ​നാ​ണ്​ തീ​രു​മാ​നം. ഇ​തി​ൽ ചെ​യ​ർ​മാ​ൻ, ലീ​ഡ​ർ എ​ന്നീ സ്​​ഥാ​ന​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം. തു​ട​ർ​ന്ന്​ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി, സം​സ്​​ഥാ​ന ക​മ്മി​റ്റി എ​ന്നി​വ വി​ളി​ച്ച്​ ഇ​തി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ ധാ​ര​ണ. നേ​ര​േ​ത്ത സി.​എ​ഫ്. തോ​മ​സി​നെ ചെ​യ​ർ​മാ​നാ​ക്കു​മെ​ന്ന്​ പി.​ജെ. ജോ​സ​ഫ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

29 അം​ഗ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ നി​ല​വി​ൽ 28 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ ത​ങ്ങ​ൾ​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​​െൻറ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യി​ലും ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലും കൃ​ത്രി​മ ഭൂ​രി​പ​ക്ഷം സൃ​ഷ്​​ടി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്ന്​​ ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം പ​റ​യു​ന്നു. ഇ​ത്​ അം​ഗീ​ക​രി​ക്കി​​ല്ല. ജോ​സ് കെ. ​മാ​ണി ചെ​യ​ർ​മാ​നാ​യു​ള്ള പാ​ർ​ട്ടി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ത​ങ്ങ​ളെ ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് പു​റ​ത്താ​ക്കി​യ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് രാ​ഷ്​​ട്രീ​യ​വും സം​ഘ​ട​ന​പ​ര​വു​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​നു​ള്ള പ​ര​മാ​ധി​കാ​രം സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി​ക്കാ​ണെ​ന്നും ജോ​സ്​ കെ. ​മാ​ണി വി​ഭാ​ഗം പ​റ​യു​ന്നു.  

എ​ന്നാ​ൽ, അ​ന​ധി​കൃ​ത​മാ​യി യോ​ഗം ചേ​രു​ക​യും പാ​ർ​ട്ടി വ​ർ​ക്കി​ങ്​ ചെ​യ​മാ​ർ​മാ​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​ത​വ​​ർ​ക്കെ​തി​രെ​യാ​ണ്​ ന​ട​പ​ടി​യെ​ന്നാ​ണ്​ ജോ​സ​ഫ്​ വി​ഭാ​ഗം പ​റ​യു​ന്ന​ത്. നേ​ര​േ​ത്ത​ത​ന്നെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം ജോ​സ​ഫി​നു​​ണ്ട്. ജോ​സ്​ കെ. ​മാ​ണി​യെ പാ​ർ​ട്ടി ​ൈവ​സ്​ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത മാ​ന​ദ​ണ്ഡ​മാ​ണ്​ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ലി​ക്കു​ന്ന​ത്.