Latest News

ഞാന്‍ ആ കുഞ്ഞിനെ കൊഞ്ചിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞു; കാരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി, എനിക്കൊരു കുഞ്ഞുണ്ടായപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് എന്താണെന്ന്അറിയുമോ? ഗായിക സയനോരയുടെ ദുരനുഭവം

2019-09-04 03:17:55am |

മലയാള ചലച്ചിത്ര രംഗത്തെ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി ചിത്രങ്ങളില്‍ പാട്ടുകള്‍ പാടിയിട്ടുള്ള സയനോര 2018-ല്‍ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും അരങ്ങേറിയിരുന്നു. തനിക്ക് ഒരു പ്രോഗ്രാമില്‍ വെച്ച് നേരിടേണ്ടി വന്ന ഒരു വിഷമത്തെ കുറിച്ചാണ് സയനോര ആരാധകരുമായി പങ്കുവെച്ചത്. തന്നെ അറിയുന്നവര്‍ അല്ലെങ്കില്‍ മലയാളികള്‍ തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന നിലപാടിലാണ് സയനോര ഈ കാര്യങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത സമയത്ത് അവിടെ ഒരു അമ്മയോടൊപ്പം ഒരു ക്യൂട്ട് കുഞ്ഞുവാവയെ സയനോര കണ്ടു. എല്ലാവരും ചെയ്യുന്ന പോലെ സയനോരയും കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങി. എന്നാല്‍ കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരയുകയായിരുന്നു. കുഞ്ഞ് വല്ലാതെ കരയുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ കുഞ്ഞിന്റെ അമ്മ പറഞ്ഞതാണ് സയനോരയെ വിഷമിപ്പിച്ചത്. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ല എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം നിന്നു പോയി ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ഒരു താരത്തെ അപമാനിക്കുന്ന രീതിയില്‍ ആ അമ്മ അവിടെ പറഞ്ഞത് ജീവിതത്തില്‍ ആ സംഭവം ഒരിക്കലും മറക്കാന്‍ കഴിയുന്നില്ലെന്ന് സയനോര പറയുന്നു.

കുട്ടിക്കാലം മുതലേ കറുത്തു പോയത് കൊണ്ട് ഒരുപാട് വേദനകള്‍ ഞാന്‍ സഹിച്ചിട്ടുണ്ട് ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഒരുപാട് കാര്യങ്ങള്‍ ഇങ്ങനെ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എനിക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പട്ടത് ഈ ഒരു കാര്യം മാത്രം ചിന്തിച്ചിട്ടാണ് എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല മറിച്ച് കുഞ്ഞു ആരെ പോലെയാണ് കാണാന്‍ എന്നാണ്. എനിക്ക് എന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും എന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നുവെന്ന് സയനോര പറയുന്നു.