Latest News

നെ​ടു​മ്പാ​ശ്ശേ​രി വിമാനത്താവളത്തിൽ 20.5 ലക്ഷം രൂപയുമായി ദമ്പതികൾ പിടിയിൽ

2019-09-05 02:30:46am |

നെ​ടു​മ്പാ​ശ്ശേ​രി: 20.5 ല​ക്ഷം രൂ​പ​ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദ​മ്പ​തി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​​െൻറ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം കൂ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ (61), ഭാ​ര്യ ജ​യ​ശ്രീ(53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​ൽ ഇ​വി​ടെ​നി​ന്ന്​ പു​റ​പ്പെ​ട്ട ക്വ​ലാ​ലം​പൂ​ർ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ​താ​ണി​വ​ർ. ഇ​വ​രു​ടെ ബാ​ഗേ​ജ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വി​മാ​ന​ത്താ​വ​ള സു​ര​ക്ഷ വി​ഭാ​ഗ​മാ​യ സി.​ഐ.​എ​സ്.​എ​ഫാ​ണ് ക​റ​ൻ​സി​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

പരമാവധി 25,000 രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യാ​ണ് ഒ​രാ​ൾ​ക്ക് വി​ദേ​ശ​ത്തേ​ക്ക്​ കൊ​ണ്ടു​പോ​കാ​വു​ന്ന​ത്. അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രു​ടെ യാ​ത്ര റ​ദ്ദാ​ക്കി ക​സ്​​റ്റം​സി​ന്​ കൈ​മാ​റി.