Latest News

മു​ത്തൂറ്റ്​ മാനേജ്​മെൻറ്​ പ്രതിനിധികൾ എത്തിയില്ല, മന്ത്രി വിളിച്ച ചർച്ച അലസി; എ​ത്താ​ൻ ക​ഴി​യ​ി​ല്ലെ​ന്ന കാ​ര്യം മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ച​ത് ച​ർ​ച്ച​ക്ക്​ മി​നി​റ്റു​ക​ൾ​ക്ക്​ മു​മ്പ്

2019-09-05 02:33:57am |

തി​രു​വ​ന​ന്ത​പു​രം: മു​ത്തൂ​റ്റി​​ലെ തൊ​ഴി​ൽ​പ്ര​ശ്​​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ വി​ളി​ച്ച ച​ർ​ച്ച മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ൾ  എ​ത്താ​ത്ത​തി​നെ​തു​ട​ർ​ന്ന്​ അ​ല​സി. 
ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ മൂ​ന്നി​ന്​ തൊ​ഴി​ൽ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ്​ ച​ർ​ച്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രു​മെ​ത്തി​യെ​ങ്കി​ലും മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​ല്ല. ച​ർ​ച്ച​ക്ക്​ മി​നി​റ്റു​ക​ൾ​ക്ക്​ മു​മ്പാ​ണ്​ ത​ങ്ങ​ൾ​ക്ക്​ എ​ത്താ​ൻ ക​ഴി​യ​ി​ല്ലെ​ന്ന കാ​ര്യം മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന്​ അ​ര​മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്ന​ശേ​ഷം മൂ​ന്ന​ര​യോ​ടെ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ട്ട​ശേ​ഷം യോ​ഗം പി​രി​യു​ക​യാ​യി​രു​ന്നു. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഇൗ ​മാ​സം ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. മാ​നേ​ജ്​​മ​െൻറ്​ പ്ര​തി​നി​ധി​ക​ൾ അ​വ​സാ​ന​നി​മി​ഷം ച​ർ​ച്ച​യി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തി​ലെ നീ​ര​സം മ​ന്ത്രി പി​ന്നീ​ട്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ തു​റ​ന്നു​പ​റ​യു​ക​യും ചെ​യ്​​തു. 

യോ​ഗ​ത്തി​ല്‍ തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ നേ​താ​ക്ക​ളാ​യ എ​ള​മ​രം ക​രീം, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, കെ. ​ച​ന്ദ്ര​ന്‍പി​ള്ള, കെ.​എ​ന്‍. ഗോ​പി​നാ​ഥ്, മു​ത്തൂ​റ്റ് തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ നി​ഷാ കെ. ​ജ​യ​ന്‍, സി.​സി. ര​തീ​ഷ്, എം.​എ​സ്. അ​ഭി​ലാ​ഷ്,  ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ സി.​വി. സ​ജ​ന്‍, അ​ഡീ​ഷ​ന​ല്‍ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ ര​ഞ്ജി​ത് മ​നോ​ഹ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

യോ​ജി​പ്പി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ക്കാ​ണ് സ​ര്‍ക്കാ​ര്‍ മു​ന്‍കൈ എ​ടു​ക്കു​ന്ന​തെ​ന്നും സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് സ​ര്‍ക്കാ​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ന് മി​നി​റ്റു​ക​ള്‍ക്ക് മു​മ്പ് മാ​ത്ര​മാ​ണ് ത​ങ്ങ​ള്‍ക്ക് എ​ത്താ​ന്‍ ക​ഴി​യി​ല്ല​യെ​ന്ന ഇ-​മെ​യി​ല്‍ സ​ന്ദേ​ശം മു​ത്തൂ​റ്റ് മാ​നേ​ജ്‌​മ​െൻറ്​ ന​ല്‍കി​​യ​തെ​ന്നും മ​​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു.