Latest News

പാലാരിവട്ടം പാലം: കരാറുകാരനെ സഹായിക്കാൻ വൻ ഗൂഢാലോചന; ടി.ഒ. സൂരജ്​ അടക്കമുള്ളവർ റിമാൻഡിൽ

2019-09-06 02:23:36am |

​കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട്​ കരാറുകാരനും ഉന്നതോദ്യോഗസ്​ഥരും തമ്മിൽ നടന്നത്​ വൻ ഗൂഢാലോചനയെന്ന്​ വിജിലൻസ്​. പ്രതികളായ പൊതുമരാമത്ത്​​ മുൻ സെക്രട്ടറി ടി.ഒ. സൂരജ്​, കരാർ കമ്പനി ആർ.ഡി.എസ്​ പ്രോജക്​ട്​സി​​െൻറ എം.ഡി സുമിത്​ ഗോയൽ, കിറ്റ്​കോ ജോയൻറ്​ ജനറൽ മാനേജർ ബെന്നിപോൾ, റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ  മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരെ കസ്​റ്റഡിയിൽ ചോദ്യം ചെയ്​തതിൽ നിന്നാണ്​ ഇൗ വിവരങ്ങൾ ലഭിച്ചത്​.  പ്രതികളുടെ കസ്​റ്റഡി കാലാവധി വ്യാഴാഴ്​ച അവസാനിച്ചു. ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ്​ കോടതി വെള്ളിയാഴ്​ച​ പരിഗണിക്കും. 

സാമ്പത്തിക പ്രതിസന്ധി നേരിട്ട തനിക്ക്​​ പാലം നിർമാണ മറവിൽ 8.25 കോടിയുടെ ഫണ്ട്​ മുൻകൂറായി ലഭിക്കാൻ സുമിത്​ ഗോയൽ ഉദ്യോഗസ്​ഥരുമായി ഗൂഢാലോചന നടത്തിയെന്നാണ്​ കണ്ടെത്തൽ. കരാർ സംബന്ധിച്ച യോഗത്തിൽ പദവി ദുരുപയോഗം ചെയ്​താണ്​ സൂരജും ബെന്നി പോളും തങ്കച്ചനും ചേർന്ന്​ ആർ.ഡി.എസിന്​ ഏഴ്​ ശതമാനം പലിശക്ക്​ പണം അനുവദിച്ചത്​. എന്നാൽ, മുൻകൂർ ഫണ്ട്​ അനുവദിക്കില്ലെന്നാണ്​ യോഗത്തിൽ മറ്റ്​ കരാറുകാരെ തങ്കച്ചൻ അറിയിച്ചത്​. അല്ലായിരുന്നെങ്കിൽ നിലവി​േലതിനേക്കാൾ കുറഞ്ഞ തുകക്ക്​ അവർ ഏറ്റെടുക്കുമായിരുന്നു. 

കരാർ ആർ.ഡി.എസിന്​ ലഭിക്കാൻ തങ്കച്ചൻ​ രജിസ്​റ്ററിൽ കൃത്രിമം നടത്തി. നിർമാണത്തിന്​ ഫണ്ട്​ കണ്ടെത്താൻ കമ്പനിക്ക്​ കഴിയില്ലെന്ന വസ്​തുത പരിഗണിച്ചില്ല. നിർമാണരംഗത്തെ മികവ്​ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതിരുന്നിട്ടും ആർ.ഡി.എസിന്​ കരാർ ലഭിക്കാൻ  നീക്കം നടത്തി. മുൻകൂർ ​പ്രവർത്തനഫണ്ടിന്​​ അപേക്ഷ നൽകാൻ സുമിതിനെ ഉപദേശിച്ചതും പിന്തുണച്ചതും തങ്കച്ചനാണ്​. 

മുൻകൂർ തുക സുമിത്​ ഗോയൽ കടബാധ്യതകൾക്ക്​ വിനിയോഗിച്ചപ്പോൾ നിർമാണജോലികളിൽ ഗുരുതര വീഴ്​ചയുണ്ടായി. നിർമാണ മേൽനോട്ടം വഹിക്കേണ്ട സംഘം തലവനായ ബെന്നിപോൾ കൃത്യനിർവണത്തിൽ വീഴ്​ചവരുത്തി. ആർ.ഡി.എസി​​െൻറ അപേക്ഷ വിലയിരുത്തിയതും യോഗ്യതയില്ലെന്ന്​ കണ്ടെത്തിയിട്ടും കരാർ നൽകാൻ ശിപാർൾ ചെയ്​തതും ബെന്നിപോളാണ്​​. കോർപറേഷനെ ഒഴിവാക്കി ഫണ്ട്​ നേരിട്ട്​ ആർ.ഡി.എസിന്​ കൈമാറാൻ ഫണ്ടിങ്​ ഏജൻസിയായ കേരള റോഡ്​ ഫണ്ട്​ ബോർഡിനോട്​ നിർദേശിച്ചത്​ സൂരജാണ്​.

നഷ്​ടമുണ്ടാക്കിയത്​ നിലവാരമില്ലാത്ത നിർമാണമെന്ന്​ വിജിലൻസ്
​െകാച്ചി: പാലാരിവട്ടം ​മേൽപാലത്തി​​െൻറ നിലവാരമില്ലാത്ത നിർമാണമാണ്​ ഖജനാവിന് സാമ്പത്തിക നഷ്​ടമുണ്ടാക്കിയതെന്ന്​ വിജിലൻസ് ​ൈഹകോടതിയിൽ. 47.70 കോടി  ചെലവിട്ടാണ് പാലം നിർമിച്ചത്. ഗർഡറുകളിലും പിയറുകളിലും വിള്ളൽ വീണത് ഗുണനിലവാരമില്ലാത്ത കോൺക്രീറ്റും ഉചിതമല്ലാത്ത രൂപരേഖയും മേൽനോട്ടത്തിലെ വീഴ്ചയും മൂലമാണെന്നാണ്​ പ്രാഥമിക നിഗമനമെന്നും വിജിലൻസ്​ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

അന്വേഷണത്തി​​െൻറ ഭാഗമായി 147 രേഖകൾ പിടിച്ചെടുത്തു. 29 സാക്ഷികളെ ചോദ്യം ചെയ്തു. വിദഗ്ധരുടെ സഹായത്തോടെ 60 കോൺക്രീറ്റ് സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ ചിലത്​ കേരള ഹൈവേ റിസർച് ഇൻസ്​റ്റിറ്റ്യൂട്ടി​​െൻറ ലാബിൽ പരിശോധനക്ക്​ അയച്ചു. ആറെണ്ണം മാത്രമാണ് തൃപ്തികരമെന്നും ബാക്കി സാമ്പിളുകൾ കോൺക്രീറ്റി​​െൻറ ബലപരിശോധനയിൽ പരാജയപ്പെട്ടെന്നുമാണ് റിപ്പോർട്ട്​​.

പ്രാഥമിക പരിശോധനക്കുശേഷം വിജിലൻസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് കരാറുകാരനായ ആർ.ഡി.എസ് പ്രോജക്ട്സ് ലിമിറ്റഡിലെ സുമീത് ഗോയൽ, ബംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്നിവരെയടക്കം പ്രതിചേർത്ത് കേസ് രജിസ്​റ്റർ ചെയ്യാൻ അനുമതി ലഭിച്ചതായും പത്രികയിൽ പറയുന്നു.

ടി.ഒ. സൂരജ്​ അടക്കമുള്ളവർ റിമാൻഡിൽ
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ. സൂരജ്​ അടക്കം നാല്​ പ്രതികൾ റിമാൻഡിൽ. സൂരജിന്​ പുറമെ പാലം നിർമിച്ച ആർ.ഡി.എസ്​ കമ്പനിയുടെ എം.ഡി സുമിത്​ ഗോയൽ, കിറ്റ്​കോയുടെ മുൻ ജോയൻറ്​ ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ ​െഡവലപ്​മ​െൻറ്​ കോർപറേഷൻ മുൻ അഡീഷനൽ ജനറൽ മാനേജർ എം.ടി. തങ്കച്ചൻ എന്നിവരെയാണ്​ വിജിലൻസ്​ കോടതി ജഡ്​ജി കലാം പാഷ റിമാൻഡ്​​ ചെയ്​തത്​. 

എറണാകുളം പി.ഡബ്ല്യു.ഡി ​െറസ്​റ്റ്​ ഹൗസിൽ നടന്ന താൽക്കാലിക സിറ്റിങ്ങിലാണ്​ ജഡ്​ജി നാല്​ പ്രതികളെയും ഈമാസം 19 വരെ റിമാൻഡ്​​ ചെയ്​ത്​ മൂവാറ്റുപുഴ സബ്​ ജയിലിലേക്ക്​ അയച്ചത്​. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്​ച പരിഗണിക്കും. നിർമാണത്തിലെ അപാകത മൂലം ഇക്കഴിഞ്ഞ മേയ്​ മുതൽ പാലത്തിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്​. ഇതിന്​ പിന്നാലെ മദ്രാസ്​ ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്​ധ സംഘം പരിശോധന നടത്തി നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരന്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. 

തുടർന്ന്​​ വിജിലൻസ്​ പ്രാഥമിക അന്വേഷണം നടത്തി ഉദ്യോഗസ്​ഥർ അടക്കം 17 പേരെ ഉൾപ്പെടുത്തിയാണ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. തുടരന്വേഷണത്തിലാണ്​  ടി.ഒ. സൂരജ്​ അടക്കമുള്ളവരെ അറസ്​റ്റ്​ ചെയ്​തത്​. മൂന്ന്​ ദിവസം കസ്​റ്റഡിയിൽ ചോദ്യം ചെയ്​ത​ ശേഷമാണ്​ സൂരജ്​ അടക്കമുള്ളവരെ അന്വേഷണസംഘം വിജിലൻസ്​ ജഡ്​ജി മുമ്പാകെ ഹാജരാക്കിയത്​.