Latest News

പബ്​ജി കളിക്കുന്നത്​ വിലക്കി; യുവാവ്​ പിതാവിനെ വെട്ടിനുറുക്കി, കൊല്ലപ്പെട്ടത്​ റിട്ട. ഹെഡ്​കോൺസ്​റ്റബ്​ൾ

2019-09-10 02:09:34am |

ബംഗളൂരു: പബ്​ജി കളിക്കുന്നത്​ വിലക്കിയ പിതാവിനെ യുവാവ്​ ക്രൂരമായി കൊലപ്പെടുത്തി. വടക്കൻ കർണാടകയിലെ ബെളഗാവി കക്കാട്ടിയിലാണ്​ നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്​. തിങ്കളാഴ്​ച പുലർച്ച അഞ്ചോടെയാണ്​ സംഭവം. സിദ്ധേശ്വർ നഗറിൽ​ താമസിക്കുന്ന റിട്ട. ഹെഡ്​കോൺസ്​റ്റബ്​ൾ ശങ്കർ ദേവപ്പ കുമ്പാറാണ്​ (60) ​ കൊല്ലപ്പെട്ടത്​.

ഇയാളുടെ മകൻ രഘുവീർ കുമ്പാറിനെ (25) കക്കാട്ടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.  യുവാവ്​ പുലർച്ചവരെ പബ്​ജി ഗെയിം കളിക്കുന്നത്​ പതിവായതിനെ തുടർന്ന്​  പിതാവ്​  ഞായറാഴ്​ച രാത്രി മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയിരുന്നു. ഇതിൽ പ്രകോപിതനായാണ്​ യുവാവി​​െൻറ അക്രമം.

പിതാവിനെ മർദിച്ചവശനാക്കിയ രഘുവീർ മറ്റു കുടുംബാംഗങ്ങളെ മുറിയിൽ പൂട്ടിയിടുകയും ചെയ്​തു. തുടർന്ന്​ കത്തിയുപയോഗിച്ച്​ പിതാവിനെ വെട്ടിനുറുക്കുകയായിരുന്നു. മൂന്നു മാസം മുമ്പാണ്​ ശങ്കർ സർവിസിൽനിന്ന്​ വിരമിച്ചത്​. കക്കാട്ടി പൊലീസ്​ കേസെടുത്തു.