Latest News

ഫേസ്ബുക്കിലൂടെ റഷ്യക്കാരിയെ പ്രണയിച്ചു: കൊടുങ്ങല്ലുരുകാരന്‍ യുവാവിനെ കാത്തിരുന്നത്

2017-06-05 02:27:41am |

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആകാശ് ഫേസ്ബുക്കു വഴിയായിരുന്നു റഷ്യന്‍ യുവതിയുമായി പരിചയത്തിലാകുന്നത്. പരിചയം സൗഹൃദത്തിനും സൗഹൃദം പ്രണയത്തിനും വഴിമാറി. തുടര്‍ന്ന് ആകാശ് കാമുകിയെ കാണാന്‍ റഷ്യയ്ക്കു പറന്നു. അവിടെ ചെന്നു റഷ്യന്‍ ആചാരപ്രകാരം യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കും വരേ വിവാഹ വിവരം ആരോടും പറയേണ്ട എന്നായിരുന്നു ഇരുവരുടെയും തീരുമാനം.

uploads/news/2017/06/114892/wec-2.jpg

വിവാഹശേഷം തിരിച്ചു നാട്ടില്‍ എത്തിയ ആകാശിനു വീട്ടുകാര്‍ മാറ്റു വിവാഹാലോചനകള്‍ തുടങ്ങി. നിവര്‍ത്തിയില്ലാതെ ആയപ്പോള്‍ യുവതിയോടു റഷ്യയില്‍ നിന്നു നാട്ടില്‍ എത്താന്‍ ആകാശ് ആവശ്യപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി നാട്ടില്‍ എത്തുകയായിരുന്നു.

എന്നാല്‍ ഹൈന്ദവ ആചാര പ്രകാരം വിവാഹം ചെയ്യാതെ ഇരുവരേയും വീട്ടിലേയ്ക്ക് കയറ്റില്ല എന്ന് ആകാശിന്റെ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അമ്പലത്തില്‍ വച്ച് ആകാശ് യുവതിയെ താലികെട്ടുകയായിരുന്നു. മലയാളി യുവാവ് റഷ്യന്‍ യുവതിയെ ഫേസ്ബുക്കിലൂടെ പ്രണയിച്ചു, യുവാവിനെ തേടി റഷ്യക്കാരി നാട്ടില്‍ എത്തി എന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യവസ്ഥ ഇങ്ങനെ.