Latest News

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ലി​യോ വ​രാ​ദ്ക​ർ അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റു

2017-06-14 09:41:30pm |

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ലി​യോ വ​രാ​ദ്ക​ർ സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഫി​ന​ഗേ​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണ് മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ ഡോ​ക്ട​ർ ലി​യോ​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. ഇ​തോ​ടെ മു​പ്പ​ത്തെ​ട്ടു​കാ​ര​നാ​യ ലി​യോ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. അ​യ​ർ​ല​ൻ​ഡി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ബ​ഹു​മ​തി​യും ഇ​നി ലി​യോ എ​റി​ക് വ​രാ​ദ്ക​ർ​ക്കു സ്വ​ന്ത​മാ​ണ്. 

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ (28-ാംവ​യ​സി​ൽ) പാ​ർ​ല​മെ​ന്‍റം​ഗ​മാ​യ അ​ദ്ദേ​ഹം ആ​രോ​ഗ്യ​മ​ന്ത്രി​യാ​യും (2014-16), ഗ​താ​ഗ​തം, ടൂ​റി​സം, സ്പോ​ർ​ട്സ് മ​ന്ത്രി​യാ​യും (2011-14) പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1979-ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം ഡ​ബ്ളി​നി​ലെ പ്ര​ശ​സ്ത​മാ​യ ട്രി​നി​റ്റി കോ​ളേ​ജി​ൽ​നി​ന്നാ​ണ് മെ​ഡി​സി​നി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ലി​യോ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

2015ൽ 36-ാം ​ജന്‍മദി​ന​ത്തി​ൽ ആ​ർ​ടി​ഇ റേ​ഡി​യോ​യ്ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ താ​ൻ ഒ​രു സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​ണെ​ന്നു ലി​യോ വ​രാ​ദ്ക​ർ തു​റ​ന്നു പ​റ​ഞ്ഞ​ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ന്ധു ദു​ർ​ഗ് ജി​ല്ല​യി​ലെ വ​രാ​ഡ് ഗ്രാ​മ​ക്കാ​ര​നാ​യ അ​ശോ​ക് വ​രാ​ദ്ക​റു​ടെ​യും ഐ​റി​ഷു​കാ​രി​യാ​യ മി​റി​യ​യു​ടെ​യും മ​ക​നാ​ണ് ലി​യോ വ​രാ​ദ്ക​ർ .