Latest News

അമേരിക്കയില്‍ പ്രധാനമന്ത്രി മോഡിക്ക് വന്‍ സ്വീകരണം; ട്രംപുമായുള്ള കൂടിക്കാഴ്ച 26ന്

2017-06-25 05:04:41am |

വാഷിങ്ങ്ടണ്‍: വിദേശപര്യടനത്തിനായി പുറപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിലെത്തി. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെയാണ് അമേരിക്കയിലേക്ക് യാത്രതിരിച്ചത്. വാഷിങ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

ട്രംപ് പ്രസിഡന്റായ ശേഷം 2 തവണ ഫോണ്‍ സംഭാഷണം നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഇരുരാജ്യ തലവന്മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രി സുന്ദര്‍ പിച്ചൈ, സത്യാ നതല്ല എന്നവരടക്കമുള്ള ടെക്ക് ഭീമന്മാരുമായി ചര്‍ച്ച നടത്തും.

Narendra Modi,  Donald Trump, White House

പ്രധാനമന്ത്രി കാത്ത് നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ അരികിലേക്ക് മോഡി

ചൊവ്വാഴ്ച്ച വൈറ്റ് ഹൗസിലെത്തുന്ന മോഡി 5 മണിക്കൂര്‍ സമയം ചര്‍ച്ച നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രിക്കായി പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ യുഎസില്‍ ഇന്ത്യാക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച് 1 ബി വിസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവും ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ എച് 1 ബി വിസ നിയന്ത്രണത്തിലും പാരിസ് ഉടമ്പടിയിലും ഇന്ത്യക്കെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു. അതിനാല്‍ തന്നെ നേതാക്കള്‍ തമ്മിലുള്ള പരിചയം പുതുക്കല്‍ മാത്രമാകും കൂടിക്കാഴ്ചകൊണ്ട് സാധിക്കുക എന്നും സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. പുതു പ്രഘ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ചര്‍ച്ചയ്ക്ക് ശേഷം 27ന് മോഡി നെതര്‍ലെസിലേക്ക് പോകും.