Latest News

സുന്ദരനായ ഡോക്ടര്‍ക്ക് ന്യൂയോര്‍ക്കില്‍ ഒരു മാസം താമസിക്കണം; കൂടെ താമസിപ്പിക്കാന്‍ മത്സരിച്ച് സുന്ദരികള്‍ രംഗത്ത്

2017-06-26 03:06:24am |

ന്യുയോര്‍ക്കില്‍ ഒരുമാസം താമസിക്കാന്‍ എന്താണ് വഴിയെന്നാലോചിച്ചിരിക്കുമ്‌ബോഴാണ് അക്കാര്യം ഫേസ്ബുക്കില്‍ ഇട്ടാലോ എന്ന് രേഹന്‍ മുനീര്‍ ആലോചിച്ചത്. ഫേസ്ബുക്കിലിട്ടപ്പോഴോ, രേഹനെ ഒപ്പം താമസിപ്പിക്കാന്‍ തയ്യാറായി അനേകം യുവതികള്‍ രംഗത്ത്. മോഡല്‍കൂടിയായ ഈ പാക്കിസ്ഥാന്‍ സുന്ദരന്‍, ഇപ്പോള്‍ എവിടെ താമസിക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.

ഹഷ് പപ്പീസ് പാക്കിസ്ഥാന്‍ എന്ന ടിവി പരസ്യത്തിലുള്‍പ്പെടെ അഭിനയിച്ചിട്ടുള്ളയാളാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ രോഹന്‍ എന്ന 26കാരന്‍. അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്ത് പ്രവര്‍ത്തിപരിചയമുണ്ടാക്കുന്നതിനായാണ് താമസ സൗകര്യം അന്വേഷിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നല്‍കാന്‍ തയ്യാറുള്ള വാടകയും അതില്‍ രേഖപ്പെടുത്തിയിരുന്നു.

താമസസൗകര്യം തേടുന്നവര്‍ക്കായുള്ള ഫേസ്ബുക്ക് കൂട്ടായ്മയായ ജിപ്‌സി ഹൗസിങ് എന്ന ഗ്രൂപ്പിലാണ് മുനീര്‍ പോസ്റ്റിട്ടത്. അപ്പര്‍ ഈസ്റ്റ് സൈഡിലും അപ്പര്‍ വെസ്റ്റ് സൈഡിലും മിഡ്ടൗണ്‍ മാന്‍ഹട്ടനിലുമായാണ് തനിക്ക് മുറി വേണ്ടതെന്നും രേഹന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ചിത്രങ്ങളുള്‍പ്പെടെയാണ് രേഹന്‍ പോസ്റ്റിട്ടത്.

പോസ്റ്റ് വൈറലായതോടെ, രേഹനെ ഒപ്പം താമസിപ്പിക്കാന്‍ സുന്ദരിമാര്‍ തിരക്കുകൂട്ടി. അദിന ഫ്‌ളൈസ്വാട്ടര്‍ എന്ന യുവതി സൗജന്യമായി തനിക്കൊപ്പം താമസിക്കാമെന്ന് രേഹനോട് പറഞ്ഞു. രേഹന്റെ സൗന്ദര്യത്തില്‍ മയങ്ങിയ യുവതികളില്‍ പലരും തനിക്കൊപ്പം താമസിക്കാന്‍ വരണമെന്ന അഭ്യര്‍ത്ഥനകളും ഓണ്‍ലൈനായി നടത്തി. ഏതായാലും ആര്‍ക്കൊപ്പം താമസിക്കണമെന്ന് രേഹന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. തന്റെ ആവശ്യം നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് ഈ യുവഡോക്ടര്‍.