Latest News

വിമാനം ചോര്‍ന്നൊലിച്ച് യാത്രക്കാരന്‍ നനയുന്ന ദൃശ്യങ്ങള്‍ പുറത്ത്

2017-07-04 02:18:41am |

അന്റ്‌ലാന്‍ഡയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോവുന്ന വിമാനം ചോര്‍ന്നൊലിച്ച് യാത്രക്കാരന്‍ നനയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് ആകാശത്തു വച്ച് ചോര്‍ന്നൊലിച്ചത്. ടോം മക് ലോ എന്നയാളാണ് വിമാനം ചോര്‍ന്നൊലിച്ച് നനഞ്ഞത്. ടോമിന്റെ മകനാണ് വിമാനം ചോര്‍ന്നൊലിച്ച് നനയുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ടോമിന്റെ സീറ്റിനു മുകളിലായിരുന്നു കൂടുതല്‍ ചോര്‍ച്ച. അടുത്ത സീറ്റുകളിലുണ്ടായിരുന്നവര്‍ക്കും നനയേണ്ടി വന്നതിനാല്‍ സീറ്റ് മാറി ഇരിക്കാനുള്ള സൗകര്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ വിമാനത്തിലുണ്ടായിരുന്ന മാഗസിനുകള്‍ കുട പോലെ പിടിച്ചാണ് യാത്ര പൂര്‍ത്തിയാക്കിയത്. സംഭവം പുറത്തായതോടെ യാത്രയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്ന ടോമിന് 100 ഡോളര്‍ നഷ്ടപരിഹാരം നല്കിയാണ് വിമാനക്കമ്പനി പ്രശ്‌നം പരിഹരിച്ചത്.