Latest News

പഴയ തറവാട് ആര്‍ക്കു വേണം? ബ്രസീല്‍ പ്രസിഡന്റിനെ അലട്ടുന്നത് ന്യൂജന്‍ പ്രേതം

2017-03-13 02:31:28am |

റിയോ ഡി ജനീറോ: പ്രേതമായാല്‍ ഇങ്ങനെ വേണം പിടിക്കുമ്പോള്‍ പുളിങ്കൊമ്പ് തന്നെ പിടിക്കണം. നമ്മുടെ നാട്ടിലെ പ്രേതങ്ങള്‍ പഴയ തറവാടുകള്‍ നോക്കി നടക്കുമ്പോള്‍ ബ്രസീലിയന്‍ പ്രേതം എത്തിയത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലാണ്. പിന്നെ ഒന്നും നോക്കിയില്ല അങ്ങ് സ്ഥിരതാമസമാക്കിക്കളഞ്ഞു. അവസാനം പാവം പ്രസിഡന്റിന് വസതി തന്നെ ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.

ബ്രസീലിയന്‍ പ്രസിഡന്റായ മിഷൈല്‍ ടിമ്മറാണ് പ്രേതശല്യത്തെത്തുടര്‍ന്ന് ഔദ്യോഗിക വസതിയായ അല്‍വരോഡ കൊട്ടാരത്തില്‍ നിന്നും വാസം മതിയാക്കിയത്. കഴിഞ്ഞ ദിവസമാണ് ഭാര്യയേയും കുട്ടികളെയും കൂട്ടി മിഷൈല്‍ ടിമ്മര്‍ വസതിയൊഴിഞ്ഞത്. പ്രേതശല്യം കാരണം നാളുകളായി ഉറക്കം നഷ്ടപ്പെട്ടത്രേ..പ്രസിഡന്റിന് മാത്രമല്ല, പ്രിയ സഖിയ്ക്കും ഇതേ പ്രേതാനുഭവങ്ങളാണ് ഉണ്ടാകുന്നതെന്നും ടിമ്മര്‍ പറയുന്നു.

uploads/news/2017/03/88893/brasil.jpg

വിക്കിപീഡിയ

അല്‍വരോഡ കൊട്ടാരമല്ല ജീവനാണ് വലുതെന്നാണ് ടിമ്മറിന്റെ നയം. വൈസ് പ്രസിഡന്റുമാരുടെ വസതിയിലേയ്ക്കാണ് പ്രസിഡന്റ് വാസം മാറ്റിയിരിക്കുന്നതെന്നാണ് സൂചനകള്‍.

അത്യാധുനിക സൗകര്യങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് അല്‍വരോഡ കൊട്ടാരം. ഫുട്‌ബോള്‍ മൈതാനവും, മെഡിക്കല്‍ സെന്റര്‍, സ്വിമ്മിംഗ് പൂളകള്‍ ഉള്‍പ്പെടെ മനോഹരമാണ് കൊട്ടാരം. കൊട്ടാരം ഭാഗ്യമെക്കെ തന്നെ എന്നാല്‍ തനിയെ നീങ്ങുന്ന ഫര്‍ണ്ണിച്ചറുകളെയും തനിയെ പ്രകാശിക്കുന്ന ലൈറ്റുകളെയും കണ്ടില്ലെന്ന് വെയ്ക്കാനാകില്ലെന്ന് പ്രസിഡന്റ് പറയുന്നു. മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് പുറത്തായതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായ മൈക്കിള്‍ ടൈമര്‍ പ്രസിഡന്റായത്.