Latest News

വൂള്‍വര്‍ത്ത്‌സിന്റെ ബിസിനസ് തലപ്പത്തേക്ക് എത്തിയ മലയാളി വനിതയുടെ വിജയഗാഥ വായിക്കാം

2017-03-13 07:38:03am |

ഓസ്‌ട്രേലിയയില്‍ പല മേഖലകളിലും മലയാളികള്‍ ഉന്നത സ്ഥാനങ്ങളിലേക്ക് എത്താറുണ്ട്. പക്ഷേ, ഒരു മലയാളി വനിത ഓസ്‌ട്രേലിയന്‍ കോര്‍പ്പറേറ്റ് മേഖലയുടെ മുകള്‍ത്തട്ടിലേക്ക് എത്തുന്നത് അപൂര്‍വമാണ്. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും ഏറ്റവും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വൂള്‍വര്‍ത്ത്‌സിന്റെ( count down supermarkets) ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായ രമാ കുമാറിന്റെ കഥ. കണ്ണൂര്‍ സ്വദേശിയായ രമാ കുമാറാണ് വൂള്‍സ് വര്‍ത്തിന്റെ മേധാവി എന്ന നിലയിലേക്ക് എത്തിയത്.

28 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന വനിതയ്ക്ക് ഭര്‍ത്താവിന്റെ പിന്തുണ ഏറെ കരുത്തു പകരുന്നുവെന്ന് രമാ പറയുന്നു. ആദ്യം ഐടി മേഖലയിലെത്തി പിന്നീട് മാനേജര്‍ രംഗത്തേക്ക് ചുവടു മാറ്റുകയായിരുന്നു. പിന്നീട് ബിസിനസ് രംഗത്തേക്കും. അഞ്ചു കൊല്ലം മുന്‍പ് പുതിയ സംരംഭം ആരംഭിച്ചു. ഒരുപാട് ഇന്ത്യന്‍ സ്ത്രീകള്‍ രംഗത്തേക്ക് വന്നിരുന്നു.

എംബിഎ വൂള്‍സ് വര്‍ത്തിലാണ് ചെയ്തത്. പിന്നീട് പല ഡിഗ്രികളും എടുത്തു. കല്യാണശേഷം ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് എത്തി. അന്ന് മലയാളികള്‍ വളരെ കുറവായിരുന്നു. പിന്നീടാണ് ഒരുപാട് മലയാളികള്‍ എത്തിയത്. ഐടി മേഖലയില്‍ മലയാളികള്‍ വളരെ കുറവായിരുന്നു. ജോലി ഒരു ചലഞ്ച് ആയിട്ടാണ് എടുത്തിരുന്നത്. അതുകൊണ്ടു തന്നെ ലക്ഷ്യം നേടുക എന്നതായിരുന്ന പ്രഥമ മുന്‍ഗണന എന്നും രമാ പറയുന്നു.