Latest News

​​െഎ​സി​ൽ പൊ​തി​ഞ്ഞ്​ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വിജയിച്ചില്ല; ​ കാ​ൽ​വി​ര​ൽ ശ​സ്ത്ര​ക്രി​യി​ലൂ​ടെ വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം കൈ​പ്പ​ത്തി​യി​ൽ തുന്നിച്ചേര്‍ത്തു

2017-07-14 02:35:11am |

മെ​ൽ​ബ​ൺ: അ​പ​ക​ട​ത്തി​ൽ ന​ഷ്​​ട​മാ​യ കൈ​യി​ലെ ത​ള്ള​വി​ര​ലി​​​െൻറ സ്​​ഥാ​ന​ത്ത്​ കാ​ൽ​വി​ര​ൽ തു​ന്നി​ച്ചേ​ർ​ത്ത്​ ആ​സ്​​​ട്രേ​ലി​യ​ൻ ഡോ​ക്​​ട​ർ​മാ​ർ. പ​ടി​ഞ്ഞാ​റ​ൻ ആ​സ്​​​ട്രേ​ലി​യ​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​വെ​ച്ച്​ കാ​ള​യു​ടെ ച​വി​േ​ട്ട​റ്റ്​ കൈ​യി​ലെ ത​ള്ള​വി​ര​ൽ അ​റ്റു​പോ​യ സാ​ക്​ മി​ഷേ​ൽ എ​ന്ന 20കാ​ര​നാ​ണ്​ സി​ഡ്​​നി ​െഎ ​ഹോ​സ്​​പി​റ്റ​ലി​ലെ ഡോ​ക്​​ട​ർ​മാ​ർ അ​പൂ​ർ​വ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മി​ഷേ​ലി​​​െൻറ കൂ​ടെ​യു​ള്ള​വ​ർ അ​റ്റ​ു​പോ​യ ത​ള്ള​വി​ര​ൽ ​​െഎ​സി​ൽ പൊ​തി​ഞ്ഞ്​ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ കാ​ൽ​വി​ര​ൽ ശ​സ്ത്ര​ക്രി​യി​ലൂ​ടെ വേ​ർ​പെ​ടു​ത്തി​യ​ശേ​ഷം കൈ​പ്പ​ത്തി​യി​ൽ തു​ച്ചി​ച്ചേ​ർ​ത്ത​ത്. 

തു​ട​ക്ക​ത്തി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ യു​വാ​വ്​ എ​തി​രാ​യി​രു​ന്നു​വെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​ൽ​വി​ര​ൽ തു​ന്നി​ച്ചേ​ർ​ത്ത​തി​ലൂ​ടെ യു​വാ​വി​ന്​ ന​ഷ്​​ട​മാ​വാ​ൻ സാ​ധ്യ​ത​യു​ള്ള കൈ​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​രി​ച്ചു​കി​ട്ടു​മെ​ന്ന്​ ശ​സ്​​ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​സീ​ൻ നി​ക്ലി​ൻ പ​റ​ഞ്ഞു. മു​ഴു​വ​ൻ വി​ര​ൽ ഇ​ത്ത​ര​ത്തി​ൽ തു​ന്നി​ച്ചേ​ർ​ക്കു​ന്ന​ത്​ ലോ​ക​ത്തു​ത​ന്നെ അ​പൂ​ർ​വ സം​ഭ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.