Latest News

ബുഗാട്ടിയിൽ പറക്കുന്ന ദുബായ് പോലീസിന് ഗിന്നസ് റിക്കാർഡ്

2017-03-15 09:39:23am |

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ പോലീസ് പട്രോളിംഗ് വാഹനത്തിനുള്ള ഗിന്നസ് റിക്കാർഡ് ദുബായ് പോലീസിന് സ്വന്തം. ആഢംബര സ്പോർട്സ് വാഹനമായ ബുഗാട്ടി വെയ്റോണ്‍ ഉപയോഗിച്ചുള്ള പട്രോളിംഗാണ് ദുബായ് പോലീസിന് നേട്ടം സ്വന്തമാക്കി നൽകിയത്. 1000 ഹോഴ്സ് പവറുള്ള വാഹനത്തിന് മണിക്കൂറിൽ 407 കീലോമീറ്റർ വേഗത്തിൽവരെ കുതിക്കാനാകും.

അമേരിക്കൻ പോലീസിന്‍റെ പേരിലായിരുന്നു നിലവിലുള്ള റിക്കാർഡ്. അമേരിക്കൻ പോലീസ് ഉപയോഗിക്കുന്ന ലംബോർഗിനി സ്പോർട്സ് കാറിന് മണിക്കൂറിൽ 360 കിലോമീറ്ററാണ് വേഗത. ഈ റിക്കാർഡാണ് ഇപ്പോൾ ദുബായ് പോലീസ് പിന്നിലാക്കിയിരിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ദുബായ് പോലീസ് ബുഗാട്ടി വെയ്റോണ്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്. പട്രോളിംഗിനായി ലംബോർഗിനി, ഫെരാരി എഫ്എഫ്, മെഴ്സിഡസ് എസ്എൽസ്, നിസാൻ ജിടിആർ, റൗഷ് മസ്താംഗ്, ബെന്‍റ്ലി കോണ്ടിനന്‍റൽ, ഒൗഡി, ആസ്റ്റണ്‍ മാർട്ടിൻ തുടങ്ങിയ ആഢംബര കാറുകളുടെ വൻ ശേഖരവും ദുബായ് പോലീസിനുണ്ട്.