Latest News

11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് ജനിച്ചു ; എന്നാല്‍ അമ്മയ്ക്ക് സംഭവിച്ചത്

2017-08-01 02:57:18am |

പതിനൊന്ന് വര്‍ഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയായിരുന്ന സിംഗപ്പൂരിലെ ഈ ദമ്പതികള്‍. നീണ്ട കാത്തിരിപ്പിന് ശേഷം 36മത്തെ വയസ്സില്‍ അമ്മയായപ്പോള്‍ ഈ യുവതിക്ക് സംഭവിച്ചത് മറ്റൊരു ദുരന്തമാണ്. പൂര്‍ണ്ണവളര്‍ച്ച എത്താതെയാണ് പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഈ അമ്മ തന്റെ മകള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് ഇവര്‍ കോമ അവസ്ഥയിലേക്ക് പോവുകയായിരുന്നു. കടുത്ത പനിയുണ്ടായതാണ് കാരണമെന്നാണ് ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കിയത്.

രക്തസമ്മര്‍ദ്ദം അമിതമായി ഉരുകയും ഹൃദയമടിപ്പ് താഴുകയും ചെയ്തു. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അല്ലെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ പൂര്‍ണ്ണവളര്‍ച്ചയെത്താത്ത കുട്ടിയുടെ ഭാരം വെറും 800 ഗ്രാം മാത്രമായിരുന്നു. കുട്ടിയെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ അവസ്ഥ തുടര്‍ന്ന് ഗുരുതരമായി ബാക്ടീരിയല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ചു. ഗര്‍ഭിണി ആകുന്നതിന് മുന്‍പ് യുവതി വളരെ ആരോഗ്യവതിയായിരുന്നുവെന്ന് സഹോദരന്‍ വ്യക്തമാക്കി. യുവതിയ്ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ഒരു ദാതാവിനെ തേടിയുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഈ കുടുംബം.