Latest News

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ഉടുക്കാന്‍ അമേരിക്കന്‍ നയതന്ത്രജ്ഞയ്ക്ക് ഒരു സാരി വേണം

2017-08-05 03:15:13am |

ന്യൂഡല്‍ഹി: അമേരിക്കയുടെ ഇന്ത്യയിലെ പ്രതിനിധി മേരികേ കാള്‍സന് ഓഗസ്റ്റ് 15ന് ഒരു സാരി ഉടുക്കാന്‍ മോഹം. ഇന്ത്യ 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ താനും ഒട്ടും മോശമാകരുതെന്നാണ് ഇവരുടെ പക്ഷം. ഇതിനായി നാല് സാരികള്‍ ഇവര്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ ഏത് ഉടുക്കണം എന്ന കണ്‍ഫ്യൂഷനിലാണ് കക്ഷിയിപ്പോള്‍.

#SareeSearch

സാരി സെലക്ഷന് തന്നെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ മുന്നോട്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി സാരിസേര്‍ച്ച് എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ വോട്ടെടുപ്പും ആരംഭിച്ചിട്ടുണ്ട്. ജംദാനി, ഡ്യൂുപിയണ്‍, കാഞ്ചിവരം, ടസ്സര്‍ എന്നീ സാരികളാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഈ നാല് സാരികളും ഉടുത്തുള്ള ചിത്രങ്ങളും വീഡിയോയും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഏറ്റവും യോജിക്കുന്നത് ഏതാണെന്ന് ട്വിറ്ററില്‍ തന്റെ ഫോളോവേഴ്‌സിന്റെ സഹായത്തോടെ കണ്ടെത്താനാണ് ഇവരുടെ ശ്രമം.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടികളുടെ പ്രളയമാണ് ഇവര്‍ക്ക് ലഭിച്ചത്.