ദുബായ് നറുക്കെടുപ്പ്: മലയാളിക്ക് "കോടി" തിളക്കം
2017-03-16 03:35:28am |

ദുബായ്: ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പിലിന് നറുക്കെടുപ്പില്‍ കോടിതിളക്കം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ ആറരക്കോടി രൂപയാണ് ഭാഗ്യദേവത കൊണ്ടെത്തിച്ചത്.
ഫ്രാന്‍സിസ് സേവ്യറിനൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ട്. നേരത്തെ തൃശ്ശൂര്‍ സ്വദേശിയായ മലയാളിക്കും കോടകളുടെ സമ്മാനം തേടിയെത്തിരുന്നു. ഓണ്‍ലൈനില്‍ക്കൂടി എടുത്ത 238-ാം സീരീസിലുള്ള 3133 നമ്പര്‍ ടിക്കറ്റിനാണ് ഫ്രാന്‍സിസ് സേവ്യര്‍ കോടിപതിയായത്.