Latest News

ഏഴാംനിലയിലെ കാറിലിരുന്ന് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയ യുവതി ; പിന്നീട് സംഭവിച്ചത്- വീഡിയോ

2017-08-17 02:05:37am |

ഏഴാം നിലയിലെ കാറിലിരുന്ന് ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തി യുവതിക്ക് സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍. അമേരിക്കയിലെ ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണു സംഭവം. കെട്ടിടത്തിലുള്ള സിസിടിവി ക്യാമറയിലാണു അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഏഴാം നിലയില്‍ കാര്‍ പാര്‍ക്ക് ചെയ്യാനെത്തിയ യുവതി ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുകയായിരുന്നു.

താഴത്തെ നിലയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു എസ്യുവിയുടെ മുകളിലാണ് കാര്‍ വന്ന് വീണത്. തുടര്‍ന്ന് യുവതി മരണത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുന്‍പും സമാന അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. കാര്‍ പതിക്കുന്നതുകണ്ട് ഓടിക്കൂടിയവരാണു പൊലീസിനെ വിവരം അറിയിച്ചത്. ഏഴാം നിലയിലെ പാര്‍ക്കിങ്ങില്‍ നിന്നു താഴേക്കു പതിച്ച ബിഎംബ്ല്യു കാറില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.