Latest News

വാഹനാപകടത്തിൽ മരിച്ച സുനിതാ പ്രശാന്തിന്റെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും

2017-08-20 05:16:39am |

ദുബായ്∙ ദൈദ് റോഡിൽ വാഹനാപകടത്തിൽ മരിച്ച കാസർകോട് മുൻ നഗരസഭാംഗം സുനിതാ പ്രശാന്തിന്റെ മൃതദേഹം ഇന്ന്(ശനി) രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഭർത്താവ് പ്രശാന്ത് മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെൻററിൽ എംബാം ചെയ്യുമെന്ന് പീപ്പിൾസ് ഫോറം ഷാർജ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അറിയിച്ചു. ഫോൺ:055 922 4485.

കഴിഞ്ഞ ബുധനാഴ്ച രാത്രി ദൈദ് റോഡിലായിരുന്നു അപകടം. ഷാർജയിൽ ബ്യുട്ടീഷനായിരുന്ന സുനിത സ്ഥാപന ഉടമയോടൊപ്പം കാറിൽ സഞ്ചരിക്കവേ, വാതിൽ തനിയെ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. സ്ഥാപന ഉടമ മലയാളിയായ സൂസൻ, നേപ്പാളി യുവതി എന്നിവർക്ക് പരുക്കേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു.