Latest News

അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും ഇരുട്ടിലായി! കാരണം ഇതാണ്‌

2017-08-22 02:35:59am |

ന്യൂയോർക്ക്: അമേരിക്കയുടെ ഭൂരിഭാഗവും പ്രദേശങ്ങളും തിങ്കളാഴ്ച അൽപനേരത്തേക്ക് പൂർണമായും ഇരുട്ടിലായി.  സൂര്യൻ ചന്ദ്രന് പിന്നിൽ മറയുന്ന അത്യപൂർവ പ്രതിഭാസമാണ് തിങ്കളാഴ്ച അമേരിക്കയെ ഇരുട്ടിലാക്കിയത്. നട്ടുച്ചക്ക് പോലും നഗരങ്ങൾ ഇരുട്ടിലായി. ഈ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണങ്ങൾക്കുമായി ശാസ്ത്ര ലോകവും ഒരുങ്ങി കഴിഞ്ഞിരുന്നു. നാസ ഉൾപ്പടെയുള്ളവർ സമ്പൂർണ സൂര്യഗ്രഹത്തിൻെറ തൽസമയ സംപ്രേഷണവും പുറത്തുവിട്ടു. അമേരിക്കയിലെ പന്ത്രണ്ടു സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് സൂര്യഗ്രഹണം കാണാന്‍ സാധിച്ചത്. 

സൂര്യഗ്രഹണം കാണാനായി എത്തുന്ന സഞ്ചാരികളുടെ തിരക്കിനാൽ ഹോട്ടലുകളിൽ ബുക്കിങ് നേരത്തേ പൂർത്തിയായിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇത്. അമേരിക്കൻ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.