Latest News

സൗത്ത്​ കരോലൈനയിലെ റസ്​റ്റാറൻറിൽ വെടിവെപ്പ്​​ നടത്തിയ ജീവനക്കാരൻ അതിഥികളെ ബന്ദിയാക്കി; മനുഷ്യാവകാശങ്ങൾക്കെതിരേ യുഎൻ

2017-08-25 03:16:03am |

ചാൾസ്​റ്റൺ(യു.എസ്​): സൗത്ത്​ കരോലൈനയിലെ ചാൾസ്​റ്റണിലുള്ള റസ്​റ്റാറൻറിൽ വെടിവെപ്പ്​​ നടത്തിയ ജീവനക്കാരൻ അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കി. റസ്​റ്റാറൻറി​​​െൻറ അടുക്കളയിൽ നിന്ന്​ പുറത്തേക്ക്​ വന്നയാളാണ്​ വെടിയുതിർത്തതെന്ന്​ ദൃക്​സാക്ഷികളെ ഉദ്ധരിച്ച്​ അസോസിയേറ്റഡ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു. പ്രാദേശികസമയം ഉച്ചക്ക്​ ഒരു മണിയോടെയാണ്​ സംഭവം. വെടിവെപ്പ്​ ഭീകരാക്രമണമോ വംശീയ ആക്രമണമോ അല്ലെന്ന്​ ചാൾസ്​റ്റൺ മേയർ ജോൺ ടിക്​ലൻബർഗ്​ അറിയിച്ചു. എത്രപേരെ ബന്ദിയാക്കിയിട്ടുണ്ടെന്ന്​ വ്യക്​തമല്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക്​ മാറ്റിയെന്നും മേയർ അറിയിച്ചു.

അതിനിടെ യു.​എ​സി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ  ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വം​ശീ​യ​ത​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന​തി​ൽ യു.​എ​സി​ലെ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​വു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. 

ഷാ​ർ​ല​ത്​​സ്​​വി​ൽ ആ​ക്ര​മ​ണ​​ത്തെ ന്യാ​യീ​ക​രി​ച്ച ​യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ വ​ർ​ണ​വി​വേ​ച​നം നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച യു.​എ​ൻ ക​മ്മി​റ്റി പേ​രെ​ടു​ത്തു വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു. സം​ഘ​ർ​ഷ​ത്തി​ൽ നി​യോ​നാ​സി അ​നു​ഭാ​വ​മു​ള്ള തീ​വ്ര​വ​ല​തു​ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​ക്കാ​രും ഒ​രു​പോ​ലെ പ​ങ്കാ​ളി​ക​ളാ​ണെ​ന്നാ​യി​രു​ന്നു ട്രം​പി​​​െൻറ പ​രാ​മ​ർ​ശം. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ യു.​എ​ൻ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പു​വെ​ച്ച 177 രാ​ജ്യ​ങ്ങ​ളി​ൽ യു.​എ​സും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.