Latest News

മഹാപ്രളയത്തിൽ മുങ്ങി ഹ്യൂസ്​റ്റൺ! 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ വെ​ള്ള​പ്പൊ​ക്ക ദു​രി​ത ബാ​ധി​ത​ർ, 30,00 പേരെ അഭയാർഥി ക്യാമ്പുകളിലേക്ക്​ മാറ്റി

2017-08-29 02:45:19am |

വാ​ഷി​ങ്​​ട​ൺ: ഹാ​ർ​വി കൊ​ടു​ങ്കാ​റ്റും തു​ട​ർ​ന്നു​ണ്ടാ​യ പേ​മാ​രി​യും അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ ന​ഗ​ര​ത്തെ പ്ര​ള​യ​ത്തി​ൽ മു​ക്കി​​യ​തോ​ടെ വ​ഴി​യാ​ധാ​ര​മാ​യി പ​തി​നാ​യി​ര​ങ്ങ​ൾ. 30,000ലേ​റെ പേ​രെ​ ഇ​തി​ന​കം അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യ അ​ധി​കൃ​ത​ർ കൂ​ടു​ത​ൽ പേ​രെ തി​ര​ക്കി​ട്ട്​ സു​ര​ക്ഷി​ത സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. കെ​യ്​ ബെ​യ്​​ലി ഹ​ച്ചി​സ​ൺ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ മാ​ത്രം 5,000 പേ​രെ​യാ​ണ്​ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 10 ല​ക്ഷ​ത്തി​ലേ​റെ പേ​ർ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​രാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങി​യ ക​ന​ത്ത മ​ഴ ഇ​പ്പോ​ഴും നി​ർ​ത്താ​തെ പെ​യ്യു​ന്ന​താ​ണ്​ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന​ത്. 

ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ല​ഭി​ക്കു​ന്ന മ​ഴ ഒ​രാ​ഴ്​​ച​ക്കി​ടെ വ​ർ​ഷി​ച്ച​തോ​ടെ ഹ്യൂ​സ്​​റ്റ​ൺ ന​ഗ​ര​ത്തി​ൽ റോ​ഡു​ക​ൾ പു​ഴ​യാ​യൊ​ഴു​കു​ക​യാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ഒാ​ഫി​സു​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ  തു​ട​ങ്ങി​യ​വ​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​മാ​യി അ​ട​ച്ചി​ട്ടു. ആ​ശു​പ​ത്രി​ക​ൾ രോ​ഗി​ക​ൾ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി. ആ​യി​ര​ക്ക​ണ​ക്കി​ന്​ ഭ​വ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ മേ​ഖ​ല​യും ​പ്ര​ള​യ​ത്തി​ൽ മു​ങ്ങി. റോ​യ​ൽ ​ഡ​ച്ച്​ ഷെ​ല്ലി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള വ​ൻ എ​ണ്ണ സം​സ്​​ക​ര​ണ ശാ​ല അ​ട​ച്ചി​ട്ടു. ക​ട​ലി​ലെ ര​ണ്ട്​ എ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളും ക​മ്പ​നി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റി. 

50 വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും ശ​ക്​​ത​മാ​യ കൊ​ടു​ങ്കാ​റ്റ്​ 240 കി​േ​ലാ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ആ​ഞ്ഞു​വീ​ശി​യ​തി​​നു പി​റ​കെ​യാ​ണ്​ ശ​മി​ക്കാ​തെ മ​ഴ​യെ​ത്തി​യ​ത്​്. പു​ഴ​ക​ൾ അ​പ​ക​ട നി​ല ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്​ അപാ​യ ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. അ​ഡി​ക്​​സ്, ബാ​ർ​ക​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നി​ട്ടി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ൽ ആ​റ​ടി ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ​യാ​ണ്​ തു​റ​ന്നു​വി​ടാ​ൻ തീ​രു​മാ​നം. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ​െവ​ള്ള​പ്പൊ​ക്ക ദു​രി​തം ഇ​ര​ട്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. എ​ട്ടു നൂ​റ്റാ​ണ്ടി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ​െവ​ള്ള​പ്പൊ​ക്ക​ത്തി​നാ​ണ്​ ഹ്യൂ​സ്​​റ്റ​ൺ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ കോ​പ്​​ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത്.