Latest News

കാവ്യാ മാധവനെ ഗള്‍ഫിലേയക്കു കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ?

2017-08-30 03:18:21am |

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

ദിലീപിന്റെ ദൂതന്മാരായി, ജാമ്യം ഏതു വിധേനയും നേടണെമെന്ന ലക്ഷ്യത്തോടെ ദിവസങ്ങള്‍ക്കു മുന്‍പാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കള്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പോകുന്നത് സംശയം ജനിപ്പിക്കുമെന്ന് ഉപദേശിച്ച് അഭിഭാഷകര്‍ ബന്ധുക്കളെ മടക്കുകയാണ് ഉണ്ടായത്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നിടം വരെ കാര്യങ്ങളെത്തി.

എന്നാല്‍ പുതിയ അഭിഭാഷകനും ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന. ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.