Latest News

മൊ​ണാ​ലി​സ​യു​ടെ നി​ഗൂ​ഢ​പു​ഞ്ചി​രി​യി​ൽഅടിമ ​ജീ​വി​ത​ത്തി​​െൻറ വേ​ദ​ന

2017-09-05 03:14:32am |

ല​ണ്ട​ൻ: ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ വി​ശ്വ​വി​ഖ്യാ​ത​ചി​ത്ര​മാ​യ മൊ​ണാ​ലി​സ​യു​ടെ നി​ഗൂ​ഢ​പു​ഞ്ചി​രി​യി​ൽഅടിമ ​ജീ​വി​ത​ത്തി​​െൻറ വേ​ദ​ന​യെ​ന്ന് പു​തി​യ പ​ഠ​നം. മാ​ർ​ട്ടി​ൻ കെം​പ്, ജൂ​സെ​പ്സ് പ​ല്ലാ​ൻ​റി എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തി​യ മൊ​ണാ​ലി​സ-​ജ​ന​ങ്ങ​ളും ചി​ത്ര​വും എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് മൊ​ണാ​ലി​സ​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ലി​സ ജെ​റാ​ർ​ദി​നി​യെ​യാ​ണ് ഡാ​വി​ഞ്ചി, ചി​ത്ര​ത്തി​ന് മാ​തൃ​ക​യാ​ക്കി​യി​രി​ക്കു​ന്ന​ത്. 1479ൽ ​ഫ്ലോ​റ​ൻ​സി​ലാ​ണ് ലി​സ ജെ​റാ​ർ​ദി​നി ജ​നി​ച്ച​ത്. 

30 വ​യ​സ്സു​ള്ള വി​ഭാ​ര്യ​നാ​യ അ​ടി​മ​വ്യാ​പാ​രി ഫ്രാ​ൻ​സെ​സ്കോ ഡെ​ൽ ജി​യോ​കോ​ണ്ടോ​യെ 15ാം വ​യ​സ്സി​ൽ ജെ​റാ​ർ​ദി​നി വി​വാ​ഹം ചെ​യ്തു. ജി​യോ​കോ​ണ്ടോ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ അ​ടി​മ​ക​ളാ​ക്കി​വെ​ച്ചി​രു​ന്നു. പി​താ​വ് ക്രി​സ്ത്യാ​നി​ക​ളാ​ക്കി​യ അ​ടി​മ​സ്ത്രീ​ക​ളു​ടെ കൂ​ടെ​യാ​ണ് ചെ​റു​പ്പം മു​ത​ൽ ജി​യോ​കോ​ണ്ടോ ജീ​വി​ച്ച​ത്. പി​താ​വി​​െൻറ മ​ര​ണ​ശേ​ഷം അ​ടി​മ​ക​ളെ വാ​ങ്ങു​ന്ന​ത് ജി​യോ​കോ​ണ്ടോ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി.

ഉ​ത്ത​രാ​ഫ്രി​ക്ക​യി​ൽ നി​ന്ന്​ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ക​യും മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ ജി​യോ​കോ​ണ്ടോ മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്ത പെ​ൺ​കു​ട്ടി​ക​ളു​ടെ പേ​രു​ക​ളും പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡാ​വി​ഞ്ചി​യുെ​ട അ​ഭി​ഭാ​ഷ​ക​നാ​യ പി​താ​വി​​െൻറ ക​ക്ഷി​യാ​യി​രു​ന്നു ജി​യോ​കോ​ണ്ടോ. എ​ന്നാ​ൽ, ജെ​റാ​ർ​ദി​നി​യു​മാ​യി എ​ങ്ങ​നെ​യാ​ണ് ഡാ​വി​ഞ്ചി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ല. 1503ലാ​ണ് ഡാ​വി​ഞ്ചി മൊ​ണാ​ലി​സ വ​ര​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.