Latest News

സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

2017-09-27 07:08:27am |

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

അല്‍ഖസീം പ്രവിശ്യയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജിന്‍സിയെ തിങ്കളാഴ്ച ഉച്ചക്ക് 12ന് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമുറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മുഖം കുത്തിയ നിലയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

ഒന്നര വര്‍ഷം മുമ്പ് ഈ ആശുപത്രിയില്‍ ജോലിക്കെത്തിയ ജിന്‍സി ആദ്യ അവധി കഴിഞ്ഞ് ഈ മാസം രണ്ടിനാണ് മടങ്ങിയത്തെിയത്. അവിവാഹിതയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം