Latest News

ലാലേട്ടന്‍ അങ്ങ് റഷ്യയിലും ഹിറ്റ്; റഷ്യന്‍ സുന്ദരികള്‍ ചുവടുവെച്ച "ജിമിക്കി കമ്മല്‍" വൈറല്‍

2017-09-29 08:24:47am |

മലയാളക്കര താണ്ടി ഇന്ത്യയിലും വിദേശത്തും വരെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ‘ജിമിക്കി കമ്മല്‍’ പാട്ടിന് പുതിയ ആരാധകര്‍. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം അങ്ങ് ദൂരെ റഷ്യയിലും ഹിറ്റായിരിക്കുകയാണ്. പാട്ടിനൊത്ത് ചുവടുവെച്ച് സ്വദേശി സുന്ദരിമാരും എത്തിയതോടെ റഷ്യയിലും പാട്ട് വൈറല്‍.

കഴിഞ്ഞ ദിനം സോഷ്യല്‍മീഡിയയില്‍ എത്തിയ റഷ്യന്‍ സുന്ദരികള്‍ ചുവടുവെച്ച ജിമിക്കി കമ്മല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരിക്കുകയാണ് ഈ വേര്‍ഷന്‍. ദേവ്ദാന്‍ ഡാന്‍സ് ഗ്രൂപ്പാണ് പാട്ടിനൊത്ത് ചുവടുകള്‍ വെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ജിമിക്കി കമ്മലിന്റെ ഒട്ടേറെ ഡാന്‍സ് പതിപ്പുകള്‍ ഹിറ്റ് ആയെങ്കിലും ഇത് അടിമുടി വെറൈറ്റിയാണെന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു.