Latest News

വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന്​ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം ന​ട​ത്താ​ൻ കാ​റ്റ​ലോ​ണി​യ​യു​ടെ തീ​രു​മാ​നം

2017-10-07 03:36:05am |

മ​ഡ്രി​ഡ്​: സ്​​പെ​യി​ൻ സ​ർ​ക്കാ​റി​​െൻറ വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന്​ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം ന​ട​ത്താ​ൻ കാ​റ്റ​ലോ​ണി​യ​യു​ടെ തീ​രു​മാ​നം.  ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​ണെ​ന്ന്​ കാ​ണി​ച്ച്​  ക​ഴി​ഞ്ഞ ദി​വ​സം സ്​​പാ​നി​ഷ്​ കോ​ട​തി  പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത്​ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇൗ ​ന​ട​പ​ടി​ക്കി​ട​യി​ലും  സ​മ്മേ​ള​നവുമായി മുന്നോട്ടു പോവാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ കാ​റ്റ​ലോ​ണി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച​ത്തെ ഹി​ത​പ​രി​ശോ​ധ​ന അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മ​െൻറ്​ സ​മ്മേ​ള​ന​ത്തി​നി​ടെ സ്​​പെ​യി​നി​ൽ​നി​ന്ന്​​ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ കാ​റ്റ​ലോ​ണി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഉ​ട​ലെ​ടു​ത്ത പ്രശ്​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​വ​ഴി​ക​ള​ല്ല രാ​ഷ്​​ട്രീ​യ മാർഗങ്ങളാ​ണ്​ തേ​ടേ​ണ്ട​തെ​ന്ന്​ കാ​റ്റ​ലോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ടെ, ഹി​ത​പ​രി​ശോ​ധ​ന പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്​ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​ൽ സ്​​പാ​നി​ഷ്​ സ​ർ​ക്കാ​ർ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ സ്​​പെ​യി​ൻ മാ​പ്പു​പ​റ​യു​ന്ന​ത്. റ​ബ​ർ ബു​ള്ള​റ്റും ലാ​ത്തി​യും ഉ​പ​യോ​ഗി​ച്ചു​ള്ള പൊ​ലീ​സ്​ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ചൊ​വ്വാ​ഴ്​​ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത വേ​ള​യി​ൽ സ്​​പാ​നി​ഷ്​ രാ​ജാ​വ്​ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ച്​ ഒ​ന്നും പ​റ​യാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന്​ രാ​ജാ​വ്​ സ്​​പാ​നി​ഷ്​ സ​ർ​ക്കാ​റി​െൻറ കു​ഴ​ലൂ​ത്തു​കാ​ര​നാ​യി മാ​റി​യെ​ന്ന്​ കാ​റ്റ​ലോ​ണി​യ​ൻ അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ക​യും ചെ​യ്​​തു. കാ​റ്റ​ലോ​ണി​യ​യി​ലെ സ​ർ​ക്കാ​ർ പ്ര​തി​നി​ധി എ​ൻ​റി​ക്​ മി​േ​ലാ​യാ​ണ്​ ഇ​പ്പോ​ൾ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​തെ​സ​മ​യം നി​യ​മ​വി​രു​ദ്ധ​മാ​യി ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ മി​ലോ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു.