Latest News

വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ഭാവന; ഏറെ കാലത്തിനുശേഷം നടി ദുബായിൽ

2017-10-10 02:28:16am |

ദുബായ് ∙ വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ചലച്ചിത്ര നടി ഭാവന. ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടി. വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രവുമില്ല. കാരണം, പതിനഞ്ചാം വയസ്സിൽ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേർ നോക്കി നിൽക്കുമ്പോൾ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാൻ–ഭാവന പറഞ്ഞു.

Rehana-Basheer-and-Bhavana ദുബായിൽ സ്വകാര്യ ചടങ്ങിനെത്തിയ നടി ഭാവന.

ഒാരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താൽപര്യമില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാൻ. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതൊകൊണ്ട് ഇന്നത്തെ മോഡലാകാൻ എനിക്കാവില്ല. എല്ലാ മാസവും ഞാൻ ദിനചര്യകൾ എഴുതി വയ്ക്കും. എന്നാൽ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാൻ സാധിക്കാറുള്ളൂ– ഭാവന പറ‍ഞ്ഞു.

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീന്‍ എന്ന കന്നഡ സിനിമ നിര്‍മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്. ഏറെ കാലത്തിന് ശേഷം ദുബായിലെത്തിയ നടിയെ കാണാൻ ഏറെ പേരെത്തിയിരുന്നു.