Latest News

ലേഡി ഡോക്ടറോട് അമ്മാവന്റെ മകള്‍ക്ക് തീര്‍ത്താല്‍ തീരാത്ത പാക: ഡോക്ടറുടെ പേരില്‍ എടുത്ത സിം ഉപയോഗിച്ച് ഗര്‍ഫുകാരനെ ചാക്കിലാക്കി യുവതി കാണിച്ചു കുട്ടിയ പരാക്രമം ഇങ്ങനെ: ഞെട്ടിക്കുന്ന സംഭവം നടന്നതു കണ്ണൂരില്‍

2017-10-21 03:01:02am |

കണ്ണൂരില്‍ നടന്നത് അല്‍പ്പം ഞെട്ടിക്കുന്ന സംഭവങ്ങളാണ്. ഡോക്ടറായ യുവതിയോട് അമ്മാവന്റെ മകള്‍ക്കു തീര്‍ത്താല്‍ തീരാത്ത പക. പക വീട്ടാനായി ജഷീന എന്ന യുവതി സ്വീകരിച്ചത് അല്‍പ്പം കടുത്ത മാര്‍ഗങ്ങളായിരുന്നു. കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാന്യമായി ജോലി ചെയ്തുവന്ന ലേഡി ഡോക്ടര്‍ക്കാണു സ്വന്തം അമ്മാവന്റെ മകളില്‍ നിന്നു പണി കിട്ടിയത്. ഡോക്ടറുടെ പിറന്നാള്‍ ദിവസം ഒരു അച്ഛനും അമ്മയും സമ്മാനവുമായി ആശുപത്രിയില്‍ എത്തിയതുമുതലാണു കഥയുടെ ചുരുളഴിയുന്നത്. ഗള്‍ഫിലുള്ള മകന്‍ പറഞ്ഞിട്ടാണ് ഈ സമ്മാനം നല്‍കുന്നത് എന്നായിരുന്നു ആ മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ തനിക്കു ആളെ മനസിലായില്ലെന്നു ഡോക്ടര്‍ അവരോടു തുറന്നു പറഞ്ഞു.

നിങ്ങള്‍ തമ്മില്‍ പ്രണയത്തിലല്ലേ, വിവാഹിതരാകാന്‍ പോകുകയല്ലെ എന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ക്കു എന്തോ പന്തികേടു തോന്നുകയായിരുന്നു. തനിക്ക്അങ്ങനെ പ്രണയം ഇല്ലെന്നും നിങ്ങള്‍ പറയുന്ന ആളെ പരിചയമില്ല എന്നും പറഞ്ഞ് ഡോക്ടര്‍ സമ്മാനം തിരിച്ചു നല്‍കി. തുടര്‍ന്നു ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി. മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ഗള്‍ഫിലുള്ള മകനുമായി ഡോക്ടര്‍ വാട്ടസ് ആപ്പില്‍ ചാറ്റു ചെയ്യാറുണ്ട് എന്നും ഫോണില്‍ വിളിക്കാറുണ്ട് എന്നും മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു. ചാറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും പോലീസിനു നല്‍കി. സിംകാര്‍ഡ് ഡോകറുടെ പേരിലുള്ളതാണ്. ഈ കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫിലെ കാമുകനെ മാത്രമേ വിളിച്ചിട്ടുള്ളു എന്നും ഡോക്ടര്‍ പറഞ്ഞു. സൈബര്‍സെല്ലുമായി ബന്ധപ്പട്ട് ഫോണിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്ലാം ഡിലീറ്റ് ചെയ്തതായി കണ്ടു.

തുടര്‍ന്നു പോലീസ് ഫോണ്‍ വിളിച്ച സ്ഥലം കണ്ടെത്തി. എന്നാല്‍ ഫോണില്‍ വിളിച്ച യുവതിക്കു ഡോക്ടറുടെ ശബ്ദവുമായി ഒരു സാമ്യവും ഇല്ലായിരുന്നു. താമസിയാതെ തന്നെ പോലീസ് ഫോണ്‍ വിളിച്ച യുവതിയേ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതി ഡോക്ടറുടെ അമ്മാവന്റെ മകള്‍ ജഷീനയാണെന്നു കണ്ടെത്തി. അവര്‍ ഡോക്ടറുടെ പേര് ഉപയോഗിച്ചു ഗള്‍ഫുകാരനുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറോടുള്ള വൈരാഗ്യം കൂടിട്ടാണ് ഇങ്ങനെ ചെയ്തത് എന്നു പറയുന്നു. സംഭവം തിരിച്ചറിഞ്ഞ ഡോക്ടര്‍ കേസ് വേണ്ടന്നു വയ്ക്കാന്‍ അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കേസ് എടുത്തു ശേഷം ജഷീനയുടെ സഹോദരന്‍ ഡോക്ടറെ ഫോണില്‍ വിളിച്ചു ചീത്ത പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഡോകട്ര്‍ വീണ്ടും പരാതിയുമായി പോലീസില്‍ എത്തി. ജഷീനയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.