Latest News

ഓഹരി വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച പണം തട്ടിയ ദമ്പതികള്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍; ദുബായില്‍ നിന്നും ഇരുവരെയും അറസ്റ്റ് ചെയ്തത് ഇന്റര്‍പോള്‍

2017-10-24 02:06:08am |

പത്തനംതിട്ട: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയവരില്‍ നിന്ന് 20 കോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ പിടികിട്ടാപ്പുള്ളികളായ ദമ്പതികളെ ദുബായില്‍ നിന്ന് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. ഫെഡറല്‍ ബാങ്ക് മുന്‍ ജീവനക്കാരനും അഭിഭാഷകനുമായിരുന്ന െമെലപ്ര കൊടിഞ്ഞിനാല്‍ ലെസ്ലി ദാനിയേല്‍(60), ഭാര്യ ശാന്തന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഇന്റര്‍പോളിന്റെ ഡല്‍ഹിയിലുള്ള റീജിയണല്‍ ഓഫീസില്‍ എത്തിച്ച പ്രതികളെ ഡല്‍ഹി പോലീസിന് െകെമാറി. അവിടെ നിന്നും പത്തനംതിട്ട ഡിെവെ.എസ്.പി വിദ്യാധരന്‍, വനിതാ സി.ഐ. ഉദയമ്മ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് നാട്ടിലേക്ക് കൊണ്ടു വന്നു. ഇന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ദുബായ് വഴി അമേരിക്കയിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രതികള്‍ ഇന്റര്‍പോളിന്റെ വലയിലാകുന്നത്.

2007-ലാണ് ഇവര്‍ 20 കോടി രൂപയുമായി കേരളം വിട്ടത്. ഇതിന് മുന്‍പ് ഒരു തവണ ഇവരെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തുവെങ്കിലും ഏറ്റുവാങ്ങാനുള്ള നടപടി ക്രമങ്ങള്‍ പോലീസ് സ്വീകരിക്കാതിരുന്നതിനാല്‍ ജാമ്യം ലഭിച്ചു. റെഡ്‌ക്രോസ് സൊെസെറ്റി സെക്രട്ടറി, ബാങ്ക് ഉദ്യോഗസ്ഥന്‍, വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ജനവിശ്വാസം ആര്‍ജിച്ച ശേഷമായിരുന്നു തട്ടിപ്പ്.

ജെ.ആര്‍.ജി. സെക്യൂരിറ്റീസ്, പെനിന്‍സുലാര്‍ മോട്ടിലാല്‍ ഓസ്‌വാള്‍ തുടങ്ങിയ കമ്പനികളുടെ ഫ്രാെഞ്ചെസി എടുത്ത് ഷെയര്‍ ബ്രോക്കറായി അടൂര്‍, കോന്നി, ബംഗളൂരു, ചിറ്റാര്‍, വടശേരിക്കര, െമെലപ്ര എന്നിവിടങ്ങളില്‍ ഇയാള്‍ ഓഫീസും തുറന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് പണം തട്ടിയെടുത്തത്.

ഓഹരി നിക്ഷേപകരോട് സ്വന്തം കമ്പനി അക്കൗണ്ടില്‍ ഓഹരി വാങ്ങിത്തരാം എന്ന് വിശ്വസിപ്പിക്കുകയും എന്നാല്‍, ഓഹരി നിക്ഷേപം നടത്താതെ സ്വന്തമായി രസീത് കൊടുക്കുകയുമായിരുന്നു. കമ്പനി അക്കൗണ്ട് എന്ന് പറഞ്ഞ് സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരി വാങ്ങുകയും പിന്നീട് ഉടമ അറിയാതെ വില്‍പ്പന പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. ഇതിന് പുറമേ സ്വന്തം സ്ഥാപനങ്ങളുടെ നടത്തിപ്പിനാണ് എന്ന് വിശ്വസിപ്പിച്ച് പലരുടേയും െകെയില്‍ നിന്ന് പണം വായ്പ വാങ്ങുകയും ചെയ്തു. സ്ഥാപനത്തിന്റെ െലെസന്‍സി ലെസ്ലിയുടെ മാതാവ് ോറിയയും മാനേജര്‍ ഭാര്യ ശാന്തനുമായിരുന്നു.

2007 ജൂെലെയിലാണ് ലെസ്ലിയും ശാന്തനും ോറിയ ദാനിയേലും യു.എ.ഇയിലേക്ക് കടന്നത്. തുടര്‍ന്ന് ലെസ്ലി ദാനിയേലിനെതിരെ പോലീസ് സ്‌റ്റേഷനിലും വിവിധ കോടതികളിലുമായി തട്ടിപ്പിനിരയായവര്‍ കേസ് കൊടുത്തിരുന്നു. പ്രതികള്‍ വിദേശത്തേക്ക് കടന്നതോടെ പോലീസ് അന്വേഷണം മരവിച്ചു. കോടതി നിരവധി തവണ ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. 2012 ഏപ്രില്‍ 19 നും ഓഗസ്റ്റ് എട്ടിനും ഇന്റര്‍പോള്‍ മുഖേന വാറന്റുകള്‍ നടപ്പിലാക്കാന്‍ സി.ജെ.എം. കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം തുടര്‍ നടപടി ഉണ്ടായില്ല. 2014 മാര്‍ച്ച് ആറിന് ലെസ്ലിയുടെ മാതാവ് ോറിയയെ മുംെബെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയിരുന്ന ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

അതേ സമയം, ലെസ്ലി ദാനിയേലും ഭാര്യയും യു.എ.ഇയില്‍ അല്ലലില്ലാതെ കഴിയുകയായിരുന്നു. വാറന്റുകള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പ്രതികള്‍ യു.എ.ഇയില്‍ തന്നെ ഉണ്ടെന്ന് വ്യക്തമായതോടെ ഇരകള്‍ വീണ്ടും സി.ജെ.എം. കോടതിയെ സമീപിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മില്‍ കുറ്റവാളികളെ െകെമാറുന്ന കരാര്‍ അനുസരിച്ച് പ്രതികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു. പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

പിന്നീട് െഹെക്കോടതി ഇടപെടലിനെ തുടര്‍ന്ന് ലെസ്ലിയുടെയും ഭാര്യ ശാന്തന്റെയും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. വിദേശകാര്യ വകുപ്പു മുഖേന കുറ്റവാളികളെ െകെമാറുന്നതിനുള്ള അപേക്ഷ ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് െഹെക്കോടതി പോലീസ് മേധാവിയോടും ആഭ്യന്തര സെക്രട്ടറിയോടും നിര്‍ദ്ദേശിച്ചു. ഒടുവില്‍ െഹെക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കേരളാ പോലീസ് നടത്തിയ ശ്രമഫലമായി ഇന്റര്‍പോള്‍ 2016-ല്‍ ലെസ്ലിക്കും ശാന്തനുമെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ ഫലമായി അജ്മാനില്‍ പ്രതികള്‍ പിടിയിലായി. ഇവരെ നാട്ടില്‍ എത്തിക്കുന്നതിന് പോലീസിന്റെയും ആഭ്യന്തര-വിദേശകാര്യ വകുപ്പുകളുടെയും കേന്ദ്ര വിദേശകാര്യ വകുപ്പിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇടപെടലും ക്രിയാത്മക നടപടികളും ആവശ്യമായിരുന്നു. ആരും അതിന് മുന്‍െകെയെടുക്കാതിരുന്നത് കാരണം അന്ന് പ്രതികള്‍ രക്ഷപ്പെട്ടു.