Latest News

മകന് ജിഹാദ് എന്നു പേരി്ട്ടു, ദമ്പതികള്‍ക്കു സംഭവിച്ചത്!

2017-10-25 02:01:23am |

പാ​രി​സ്​: ​ഫ്രാ​ൻ​സി​ലെ നി​യ​മ​മ​നു​സ​രി​ച്ച്​ മാ​താ​പി​താ​ക്ക​ൾ​ക്ക്​ ഇ​ഷ്​​ട​മു​ള്ള എ​ന്തു പേ​രും കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കാം. എ​ന്നാ​ൽ, മ​ക്ക​ൾ​ക്കി​ടു​ന്ന പേ​ര്​ അ​വ​ർ​ക്ക്​ ദു​ഷ്​​കീ​ർ​ത്തി​യു​ണ്ടാ​ക്ക​രു​തെ​ന്നും എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. ആ ​​വി​​ധ​​മാ​​ണ്​ പേ​​രെ​​ന്ന്​ തോ​​ന്നി​​യാ​​ൽ അ​​ക്കാ​​ര്യം പ്ര​ാേ​​ദ​​ശി​​ക കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​ക്കാ​​യി അ​​യ​​ക്കും. അ​ത്ത​ര​മൊ​രു പേ​രു​മൂ​ലം ദ​മ്പ​തി​ക​ൾ കോ​ട​തി ക​യ​റേ​ണ്ടി​വ​ന്ന​താ​ണ്​ പ​റ​ഞ്ഞു​വ​രു​ന്ന​ത്. ജ​ി​ഹാ​​ദ്​ എ​​ന്ന പേ​​രി​​ട്ട മ​​ക​െ​​ൻ​​റ ജ​​ന​​നം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​നും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നു​മാ​​യി ദ​​മ്പ​തി​ക​​ൾ മേ​​യ​​റു​​ടെ ഒാ​​ഫി​​സി​​ലെ​ത്തി​യ​താ​യി​രു​ന്നു.

ജി​​ഹാ​​ദ്​ എ​​ന്ന​തു​കൊ​ണ്ട്​ ധ​ർ​മ​യു​ദ്ധ​മെ​ന്നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്ത്​ ഭീ​​ക​​ര​​വാ​​ദി​​ക​​ളു​​മാ​​യി ചേ​​ർ​​ത്തു​​പ​​റ​​യാ​​റു​​ണ്ടെ​​ന്നും  അ​​തു​​കൊ​​ണ്ട്​ മാ​​റ്റു​​ന്ന​​താ​​ണ്​ ന​​ല്ല​​തെ​​ന്നു​​മാ​​യി​​രു​​ന്നു മേ​​യ​​റു​​ടെ ഒാ​​ഫി​​സി​​ൽ​നി​​ന്നു​​ള്ള നി​​ർ​​ദേ​​ശം. എ​ന്നാ​ൽ, ദ​​മ്പ​​തി​​ക​​ൾ​ നി​​ർ​​ദേ​​ശം പാ​​ലി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​പ്പെ​ട്ടി​ല്ല. അ​ടു​ത്തി​ടെ യൂ​റോ​പ്പി​ലു​ട​നീ​ളം നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ‘ജി​ഹാ​ദ്​’ എ​ന്ന പേ​ര്​ കു​ട്ടി​ക്ക്​ ഉ​ചി​ത​മ​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ​ക്ഷം. എ​ന്താ​യാ​ലും വി​ഷ​യം ഇ​പ്പോ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ലാ​ണ്​ ജി​ഹാ​ദ്​ ജ​നി​ച്ച​ത്.