Latest News

ഷെ​റി​ൻ മാ​ത്യൂ​സി​​​െൻറ ​കൊ​ല​യി​ൽ പ​ങ്കി​ല്ലെ​ന്ന്​ കു​ട്ടി​യു​ടെ വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സ്; കൊലപാതകത്തിന് ഭര്‍ത്താവിനെ സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ

2017-10-27 02:29:48am |

ഹ്യൂ​സ്​​റ്റ​ൻ: യു.​എ​സി​ലെ ഹ്യൂ​സ്​​റ്റ​നി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ബാ​ലി​ക ഷെ​റി​ൻ മാ​ത്യൂ​സി​​​െൻറ ​കൊ​ല​യി​ൽ ത​നി​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ കു​ട്ടി​യു​ടെ വ​ള​ർ​ത്ത​മ്മ സി​നി മാ​ത്യൂ​സ്. മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ ​െകാ​ണ്ടു​പോ​വാ​ൻ സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ അ​വ​ർ പ​റ​ഞ്ഞു.  വെ​സ്​​ലി മാ​ത്യൂ​സും സി​നി​യും ഇ​ന്ത്യ​യി​ൽ​നി​ന്ന്​  ദ​ത്തെ​ടു​ത്ത ഷെ​റി​ൻ മാ​ത്യൂ​സി​നെ ഇൗ​മാ​സം ഏ​ഴി​നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. 

ആ​ഴ്​​ച​ക​ൾ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ന​ഗ​ര​പ്രാ​ന്ത​മാ​യ ഡാ​ള​സി​ലെ ക​നാ​ലി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി. വെ​സ്​​ലി മാ​ത്യൂ​സി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​െ​ത​ങ്കി​ലും സം​ഭ​വ​ത്തി​ൽ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല.  പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​യാ​ൾ പ​റ​യു​ന്ന​ത്. പാ​ൽ കു​ടി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന്​ രാ​ത്രി ഏ​റെ വൈ​കി പു​റ​ത്തു​നി​ർ​ത്തി​യ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​െ​ന്ന​ന്നാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞ​ത്. പാ​ൽ നി​ർ​ബ​ന്ധി​ച്ച്​ കു​ടി​പ്പി​ച്ച​പ്പോ​ൾ ശ്വാ​സ ത​ട​സ്സ​മു​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന്​ ബോ​ധ​ര​ഹി​ത​യാ​യ കു​ട്ടി​യു​ടെ നാ​ഡി​മി​ടി​പ്പ്​ പ​രി​ശോ​ധി​െ​ച്ച​ന്നും അ​ത്​ നി​ല​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​െ​ന്ന​ന്നു​മാ​ണ്​ പി​ന്നീ​ട്​ പ​റ​ഞ്ഞ​ത്. 

സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ഭാ​ര്യ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​െ​ന്ന​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു. സി​നി മാ​ത്യൂ​സി​നെ നി​ര​വ​ധി ഒാ​ഫി​സ​ർ​മാ​ർ മ​ണി​ക്കൂ​റു​ക​േ​ളാ​ളം ചോ​ദ്യം​ചെ​യ്​​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്നാ​ണ്​ അ​വ​ർ പ​റ​യു​ന്ന​ത്. ഇ​വ​ർ കാ​ര്യ​ങ്ങ​ൾ മു​ഴു​വ​നാ​യും പ​റ​യു​ന്നി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.