Latest News

അവിഹിതം ആരോപിച്ച് യുവാവിനേയും വിവാഹിതയായ യുവതിയേയും, തൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം: വീഡിയോ പ്രചരിക്കുന്നു

2017-11-17 03:36:08am |

ഭുവനേശ്വര്‍: അവിഹിത ബന്ധം ആരോപിച്ച് വിവാഹിതയായ സ്ത്രീയേയും, യുവാവിനേയും വൈദ്യൂയതി തയൂണില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. ഒഡിഷയിലെ മാല്‍ക്കങ്കിരി ജില്ലയില്‍ ക്രൂസിവാഡ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മറ്റൊരു ഗ്രാമത്തിലെ യുവാവുമായി വിവാഹിതയായ സ്ത്രീ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും, ആ ബന്ധം അവസാനിപ്പിക്കണമെന്ന് പലവട്ടം ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. മുന്നറിയിപ്പുകള്‍ ചെവികൊള്‍ക്കാതെ ബന്ധം തുടരുന്നതിനിടെ യുവതിയെ കാണാന്‍ യുവാവ് ഗ്രാമത്തില്‍ എത്തിയപ്പോഴാണ് ഇരുവരെയും നാട്ടുകാര്‍ തൂണില്‍കെട്ടി മര്‍ദ്ദനം അഴിച്ചുവിട്ടത്. ഇരുവരും 5000 രൂപ പിഴയായി നല്‍കാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇരുവരുടെയും പക്കല്‍ നിന്ന് പോലീസ് പരാതി എഴുതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.