Latest News

ആണ്‍കുഞ്ഞ് വേണം, അതിനായി ആങ്ങളയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു! ഭാര്യ ചെയ്തത്...

2017-03-27 02:14:17am |

ആണ്‍കുട്ടിയെ പ്രസവിക്കുന്നതിനായി ആങ്ങളയോടൊപ്പം കിടക്കാന്‍ നിര്‍ബ്ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയേയും അവരുടെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം. ബിസിനസ് നടത്താന്‍ പിന്‍തുടര്‍ച്ചാവകാശി വേണമെന്ന് ആവശ്യപ്പെട്ട് രക്തത്തില്‍ പിറന്ന സഹോദരനൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കുകയും കബളിപ്പിക്കാതിരിക്കാന്‍ എല്ലാം തന്റെ മേല്‍നോട്ടത്തില്‍ വേണമെന്നും ഭര്‍ത്താവ് നിര്‍ബ്ബന്ധം പിടിക്കുമായിരുന്നെന്നും യുവതി പറഞ്ഞു.

ഈ നീക്കത്തെ എതിര്‍ത്തതിന് ഭര്‍ത്താവ് അടിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി വേശ്യാലയത്തില്‍ വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി യുവതി പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പിതാവ് കൂടിയായ ഇയാള്‍ മുമ്പ് പല തവണ ഗര്‍ഭിണിയായപ്പോഴും ലിംഗ നിര്‍ണ്ണയം നടത്തുകയും പെണ്‍കുട്ടിയാണെന്ന് മനസ്സിലാക്കി അബോര്‍ഷന് വിധേയമാക്കുകയും ചെയ്തിരുന്നു. എല്ലാ വര്‍ഷവും ഇത് പതിവായിരുന്നെന്നും യുവതി മൊഴി നല്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. അത്താഴത്തില്‍ ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പിറ്റേന്ന് പോലീസിനെ വിളിച്ചു ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവിന് രണ്ട് അതിഥികള്‍ ഉണ്ടായിരുന്നതായും പാര്‍ട്ടിക്ക് ശേഷം എല്ലാവരും ഒരു മുറിയിലാണ് കിടന്നതെന്നും താന്‍ മറ്റൊരു റൂമിലാണ് കിടന്നതെന്നും രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവും കൂട്ടുകാരും കിടന്ന മുറി പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും അതിഥികളെ കാണാനില്ലായിരുന്നെന്നും പറഞ്ഞു.

അന്വേഷണം നടത്തിയ പോലീസ് അതിഥികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഒരാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇറങ്ങിപ്പോയത് യുവതിയുടെ സഹോദരനാണെന്ന് തെളിഞ്ഞു. ഈ ദൃശ്യങ്ങള്‍ കാട്ടി പോലീസ് ചോദ്യം ചെയ്തതോടെ യുവതി എല്ലാം തുറന്നു പറയാന്‍ തയ്യാറായി.

ചോദ്യം ചെയ്യലില്‍ ഭര്‍ത്താവുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരമാണ് യുവതി പുറത്തുവിട്ടത്. പതിനെട്ടു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആണ്‍കുട്ടിയെ വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെടാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടിയെ പ്രസവിച്ചെങ്കിലും പോഷകാഹാര കുറവ് മൂലം നാലു വര്‍ഷത്തിന് ശേഷം മരിച്ചു. ഇതിന് പിന്നാലെ പല തവണ ഗര്‍ഭഛിദ്രത്തിന് വിധേയമാകേണ്ടിയും വന്നു. വയറ്റിലുള്ളത് പെണ്‍കുട്ടിയാണെന്ന് അറിയുമ്പോള്‍ തന്നെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കും.

2010 ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. അതിന് ശേഷം ഭര്‍ത്താവിന്റെ സ്വഭാവം തീരെ മോശമായി. മാനസീകപീഡനവും ഭീഷണിയും പതിവായി. പിന്നീട് ആണ്‍കുട്ടി ഉണ്ടാകാന്‍ സ്വന്തം സഹോദരന്റെ കൂടെ തന്നെ കിടക്കാന്‍ നിര്‍ബ്ബന്ധിക്കാന്‍ തുടങ്ങി. രണ്ടു പേരും കബളിപ്പിക്കാതിരിക്കാന്‍ എല്ലാം തന്റെ കണ്‍മുമ്പില്‍ വെച്ച് വേണമെന്ന് ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിയുടെ സഹോദരന്‍ ജോലി ചെയ്യുന്നത് ഭര്‍ത്താവിന് വേണ്ടിയാണ്. സഹോദരന് ഇയാള്‍ പണം വായ്പ നല്‍കുകയും ചെയ്തിട്ടുണ്ട്. പറയുന്നത് എതിര്‍ക്കുമ്പോള്‍ സഹോദരനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തും. ജോലി പോയാല്‍ ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമെന്നും അങ്ങിനെ വരണ്ട എന്നുണ്ടെങ്കില്‍ സഹോദരനൊപ്പം കിടന്ന് ഒരു ആണ്‍കുട്ടിയെ തരാന്‍ ആവശ്യപ്പെടുമായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.