Latest News

ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികള്‍ക്കൊപ്പമെങ്കിലും കഴിയണം ; ജനസംഖ്യ കൂട്ടാന്‍ ലൈംഗിക വേലിക്കെട്ടുകള്‍ പൊളിച്ച് ദക്ഷിണകൊറിയ

2017-11-22 03:33:02am |

കടുത്ത സദാചാരം പിടിക്കുന്ന നമ്മുടെ നാട്ടില്‍ ജാതിയും മതവും സമ്പത്തും തുടങ്ങി ആയിരം കടമ്പകളാണ് കണ്ണും മൂക്കുമില്ലാത്ത പ്രണയത്തിന് താണ്ടേണ്ടി വരുന്നതെന്ന് ആവലാതിയുണ്ടോ? എന്നാല്‍ ദക്ഷിണ കൊറിയയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു കൊള്ളൂ. അവിടെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും തമ്മില്‍ ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മൂന്‍കയ്യെടുത്ത് ഇറങ്ങിയിരിക്കുകയാണ്. യുവാക്കളെ പ്രണയിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും കുട്ടികളെ ഉല്‍പ്പാദിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ട് സര്‍ക്കാരിന് കീഴില്‍ പ്രമുഖ സര്‍വകലാശാലകളാണ് ഇറങ്ങിയിരിക്കുന്നത്. ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികളെയെങ്കിലും ഉപയോഗിക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്ന കോഴ്‌സുമായിട്ടാണ് അവര്‍ എത്തുന്നത്.

ഡേറ്റിംഗ്, ലൈംഗികത, സ്‌നേഹം തുടങ്ങി ആധുനിക തലമുറയിലെ പുതിയ ട്രെന്റുകളെ ഫലപ്രദമായി വിനിയോഗിക്കുന്ന പരമ്പരാഗത കുടുംബ സങ്കല്‍പ്പങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു കോഴ്‌സ് തുടങ്ങിയിരിക്കുന്നത് ദക്ഷിണ കൊറിയയിലെ പ്രമുഖ സര്‍വകലാശാലകളായ സിയോളിലെ ഡോണ്‍ഗുക്ക്, ക്യോംഗ് ഹീ എന്നിവയാണ്. അതായത് പ്രണയവും സ്‌നേഹവും ലൈംഗികതയുമെല്ലാം ആധികാരികമായി പഠിപ്പിക്കുന്നതാണ് ഈ കോഴ്‌സ്. ഡോന്‍ ഗ്യൂക്ക് സര്‍വകലാശാല മാര്യേജ് ആന്റ് ഫാമിലി എന്ന പേരില്‍ പരിശീലനം തുടങ്ങിയപ്പോള്‍ ലൗ ആന്റ് മാര്യേജ് കോഴ്‌സുമായിട്ടാണ് ക്യോംഹീ സര്‍വകലാശാല നടത്തി വരുന്നത്. കോഴ്‌സില്‍ ചേര്‍ന്നാല്‍ ഒരു വിദ്യാര്‍ത്ഥി മാസത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെങ്കിലുമായി ഒരുമിച്ച് കഴിയണമെന്നത് നിര്‍ബ്ബന്ധമാണ്. ഡേറ്റിംഗിന് പറ്റില്ല എന്നുണ്ടെങ്കില്‍ അഡ്മിഷന്‍ ഇല്ലെന്ന് സാരം.

uploads/news/2017/11/167438/korea-1.jpg

പുതിയ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനും ആരോഗ്യകരമായ ബന്ധങ്ങള്‍ നില നിര്‍ത്താനും പഠിപ്പിക്കുകയാണ് ഉദ്ദേശ്യം. കുടുംബ ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന പുതിയ തലമുറയെ അവിടേക്ക് എത്തിക്കാനാണ് കോഴ്‌സ് വേല പരീക്ഷിക്കുന്നത്. രാജ്യത്തെ ജനനനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. വീടുകള്‍ വാങ്ങുന്നതിനുള്ള ഉയര്‍ന്ന ചെലവ്, തൊഴിലില്ലായ്മ, ട്യൂഷന്‍ഫീസിലെ വര്‍ദ്ധന തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിസന്ധിയായി മാറിയതോടെ രാജ്യത്തെ ചെറുപ്പക്കാര്‍ വിവാഹം, കുടുംബജീവിതം എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായിട്ടാണ് ചില പഠനങ്ങള്‍ പറയുന്നത്. സാമ്പത്തിക ഞെരുക്കം മൂലം ചെറുപ്പക്കാര്‍ പങ്കാളിയെക്കുറിച്ചോ കുട്ടികളെ കുറിച്ചോ ചിന്തിക്കാന്‍ പോലും മെനക്കെടാത്ത സാഹചര്യത്തെ വഴി തിരിച്ചു വിടാനാണ് ഈ കോഴ്‌സ്.

ദക്ഷിണകൊറിയന്‍ യുവാക്കളെ കല്യാണം കഴിപ്പിക്കുക ലക്ഷ്യമിട്ടുള്ള പരിപാടിക്കായി സര്‍ക്കാര്‍ 50 ബില്യണ്‍ പൗണ്ടാണ് നീക്കി വെച്ചിരിക്കുന്നത്. 1977 ന് ശേഷം കഴിഞ്ഞ വര്‍ഷം കൊറിയയില്‍ വിവാഹകാര്യത്തില്‍ വന്‍തോതില്‍ ഇടിവ് വന്നിരുന്നു. തല്‍ഫലമായി രാജ്യത്തെ ജനനനിരക്ക് ഒന്നിനൊന്ന് കീഴ്‌പ്പോട്ടും പോകുകയാണ്. ആയിരം പേര്‍ക്ക് 5.5 എന്നതാണ് കഴിഞ്ഞ വര്‍ഷത്തെ വിവാഹ നിരക്ക്. 1977 ല്‍ ഇത് 1000 ന് 295.1 ആയിരുന്നു. യുവാക്കള്‍ വിവാഹത്തില്‍ നിന്നും അകന്നു നില്‍ക്കുന്നതോടെ ‘സാം​പോ ജനറേഷന്‍’ എന്ന പദം പോലും പ്രചാരത്തിലായിരിക്കുകയാണ്.